EntertainmentNews
ദക്ഷിണകൊറിയന്‍ സംഗീതജ്ഞനും നിര്‍മ്മാതാവുമായ ചോസി വീസോങ്ങിനെ മരിച്ച നിലയില്‍ കണ്ടെത്തി

സിയോള: ദക്ഷിണകൊറിയന്‍ സംഗീതജ്ഞനും നിര്‍മ്മാതാവുമായ ചോസി വീസോങ്ങിനെ(43) മരിച്ച നിലയില്‍ കണ്ടെത്തി. സിയോളിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങളാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കൊറിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായില്ലെന്നും മരണകാരണം അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
2002ല്‍ പുറത്തിറങ്ങിയ വീസങ്ങിന്റെ ആദ്യ സോള ആല്‍ബം 'Like A Movie' തന്നെ ഏറെ ജനപ്രീതി നേടിയിരുന്നു. പ്രൊഫോള്‍ ഉപയോഗത്തെ തുടര്‍ന്ന് 2021-ല്‍ വീസങ് ഒരു വര്‍ഷം തടവില്‍ കഴിഞ്ഞിരുന്നു. ദക്ഷിണകൊറിയന്‍ നടി കിം സെ റോണിനെ (24) ഫെബ്രുവരിയില്‍ സോളിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News