പൊന്നാമറ്റത്തെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ യാതൊരു പശ്ചാത്താപമോ ഭാവ വ്യത്യാസമോ ജോളിക്ക് ഉണ്ടായിരുന്നില്ല; അയല്‍വാസി ബാവയുടെ വെളിപ്പെടുത്തല്‍
കോഴിക്കോട്: കൂടത്തായി കൊലപാത പരമ്പരയിലെ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റത്തെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മുഖത്ത് പപശ്ചാത്താപത്തിന്റേതായ ഒരു ലക്ഷണവും കണ്ടില്ലെന്ന് അയല്‍വാസി ബാവയുടെ വെളിപ്പെടുത്തല്‍. തെളിവെടുപ്പ് സമയത്ത് പ്രതികളെയും അന്വേഷണസംഘത്തെയും കൂടാതെ ബാവയെ മാത്രമാണ് പൊന്നാമറ്റത്തു പ്രവേശിക്കാന്‍ അനുവദിച്ചിരുന്നത്. അതേസമയം പൊന്നാമറ്റത്തു നിന്ന് പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ജോളി തെളിവെടുപ്പുമായി പൂര്‍ണമായും സഹകരിച്ചെന്നും ബാവ പറഞ്ഞു. കേസിന്റെ തുടക്കം മുതല്‍ തന്നെ പരാതിക്കാരായ റോജോക്കും റെഞ്ചിക്കും പൂര്‍ണപിന്തുണ നല്‍കി ഒപ്പം നിന്ന വ്യക്തിയാണ് അയല്‍വാസിയായ ബാവ.
പൊന്നാമറ്റത്തെ തെളിവെടുപ്പിനു ശേഷം കൊല്ലപ്പെട്ട മഞ്ചാടി മാത്യുവിന്റെ വീട്ടിലേക്കും പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. ഇവിടുത്തെ തെളിവെടുപ്പിന് ശേഷം ജോളിയെ ഷാജുവിന്റെ പുലിക്കയത്തുള്ള വീട്ടില്‍ എത്തിച്ചു. ഷാജുവിന്റെ മുന്‍ഭാര്യ സിലി കുഴഞ്ഞുവീണ ദന്താശുപത്രിയിലേക്കും പ്രതികളെ എത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
എന്നാല്‍ കൂടത്തായിയില്‍ മരിച്ച ആറില്‍ അഞ്ചുപേരെയും താന്‍ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നെന്ന് ജോളി പോലീസിനോട് സമ്മതിച്ചിരുന്നു. മറ്റുള്ളവര്‍ക്കെല്ലാം സയനൈഡ് ആണ് നല്‍കിയത്. അന്നമ്മയെ മാത്രം കീടനാശിനി നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.