KeralaNewsRECENT POSTS
സയനൈഡ് എന്ന് തോന്നിപ്പിക്കുന്ന ഗുളികള്‍ ജോളി അലമാരയില്‍ സൂക്ഷിച്ചു; ലക്ഷ്യം പോലീസിനെ തെറ്റിധരിപ്പിക്കല്‍
കോഴിക്കോട്: കൂടത്തായി പൊന്നാമറ്റം വീട്ടില്‍ നടത്തിയ ആദ്യ തെളിവെടുപ്പില്‍ പോലീസ് 47 ഗുളികകള്‍ കണ്ടെടുത്തിരുന്നു. ഇത് വ്യക്തമായ ഉദ്ദേശ്യത്തോടെ ജോളി തന്നെ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അറസ്റ്റിലാകും മുമ്പ് അഭിഭാഷകന്റെ നിര്‍ദേശം പ്രകാരമാണ് കാഴ്ചയില്‍ സയനൈഡിനോടു സാദൃശ്യം തോന്നുന്ന ഗുളികകള്‍ അലമാരയില്‍ സൂക്ഷിച്ചത്. തെളിവെടുപ്പിനെത്തുമ്പോള്‍ ഇതു നല്‍കി പോലീസിനെ വഴി തെറ്റിക്കുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് പറയുന്നു.
പിടിച്ചെടുത്ത ഗുളിക സനനൈഡല്ലെന്നു മനസ്സിലാക്കിയ അന്വേഷണ സംഘം മൂന്നു ദിവസത്തിനു ശേഷം ഒരു ദിവസം രാത്രിയില്‍ അപ്രതീക്ഷിതമായി ജോളിയെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് സയനൈഡ് കണ്ടെത്തിയത്. അടുക്കളയിലെ പാത്രങ്ങള്‍ക്കിടയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു സയനൈഡ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News