Home-bannerKeralaNewsRECENT POSTS
ജോളിക്ക് ദേഹാസ്വാസ്ഥ്യം; ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുന്നതായും ജയില്‍ അധികൃതര്‍
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം. കടുത്ത വയറുവേദനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അനുഭവപ്പെടുന്നതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് ജയിലില്‍ തിരികെ പ്രവേശിപ്പിച്ചു.
ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുന്നതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഇവര്‍ക്ക് ജയിലില്‍ പ്രത്യേക സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരട്ട വ്യക്തിത്വം പ്രകടിപ്പിക്കുന്ന വ്യക്തിയായതിനാല്‍ ജോളി മുഴുവന്‍ സമയവും ജയില്‍ അധികൃതരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ ജോളി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നാളെ ജോളിയെ കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News