പെണ്‍കുട്ടികളുടെ കാലിന് കൊലുസ് ഒരു സൗന്ദര്യമാണ്. ചെറുപ്പത്തില്‍ എങ്കിലും കൊലുസണിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ജന്മനാ അംഗവൈകല്യമുള്ള മൂന്നു വയസുകാരി കൊലുസണിയണമെന്ന മോഹവുമായി കൃതൃമ കാലുമായി ജ്വല്ലറിയില്‍ എത്തിയ കണ്ണിനെ ഈറനണിയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജ്വല്ലറിയുടമ ജബ്ബാര്‍. ജബ്ബാറിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്..
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഞാന്‍ ജ്യൂവലറി തുടങ്ങിയിട്ട് 25 വര്‍ഷമായി ഇന്നെന്റെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു നിമിഷമായിരുന്നു… വളരെ വളരെ വേതനയോടെ ആണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്…..ആര്‍ക്ക് എങ്കിലും വിശമമായെങ്ങില്‍ എന്നോട് ഷെമിക്കണം…… സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ്…… ആ കുഞ്ഞിനെ കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല…….. .പുനലൂര്‍ ഉറുകുന്നിലുള്ള താജുദീന്റെ മകള്‍ 3 വയസുള്ള ബദിരയാ എന്ന പൊന്നുമോള്‍ ജന്മനാല്‍ അംഗവൈകല്യമുള്ള ഒരു പൊന്നുമോള്‍ കടയില്‍ വന്നു തന്റെ ഇരു കാലുകളിലും എല്ലാ കുട്ടികളെ പോലെ തന്നെ കുലുസ് അണിയാന്‍ എന്ന ആഗ്രഹംവുമായി എത്തി ഇരുവെപ്പുകാലുകളിലും സങ്കടത്തോടുകൂടി കുല്സ് ഈ മോള്‍ക്ക് അണിഞ്ഞു കൊടുത്തു അപ്പോള്‍ ആ പിഞ്ചു മനസിന്റെ സന്തോഷം പറഞ്ഞു അറിയിക്കാന്‍ പറ്റാത്തത് ആയിരുന്നു.