RECENT POSTSSports
കോഹ്‌ലി-രോഹിത് പിണക്കത്തിന് കാരണം അനുഷ്‌ക ശര്‍മ!
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മയും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകള്‍ക്ക് കാരണം കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട്. ലോകകപ്പ് സമയത്ത് കോഹ്‌ലിക്കൊപ്പം ടീ ഹോട്ടലിലുണ്ടായിരുന്ന അനുഷ്‌കയുടെ സാന്നിധ്യം ടീം അംഗങ്ങള്‍ക്ക് അലോസരമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹതാരങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാതെ അനുഷ്‌കയുമായി ഹോട്ടലില്‍ സമയം ചിലവഴിച്ചുവെന്ന പരാതി ബിസിസിഐയ്ക്ക് എത്തിയെന്നും അതില്‍ കോഹ്‌ലിക്ക് അതൃപ്തിയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. രോഹിതിന്റെ ഭാര്യ റിതികയും കുഞ്ഞും ഹോട്ടലില്‍ താമസിച്ചത് കോഹ്‌ലിയുടെയും രവി ശാസ്ത്രിയുടെയും അനുവാദമില്ലാതെയാണ് എന്ന വസ്തുതയും കോഹ്‌ലിയെ മുഷിപ്പിച്ചെന്നും ഡിഎന്‍എ സൂചിപ്പിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News