CrimeKeralaNewsRECENT POSTS

‘ഒരാഴ്ചയ്ക്കകം വീട് തര്‍ക്കും’; നഗരസഭാ കൗണ്‍സിലര്‍ക്ക് ജയിലില്‍ നിന്ന് കൊടി സുനിയുടെ ഭീഷണി

വിയ്യൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി കൊടുവള്ളി നഗരസഭാ കൗണ്‍സിലറെ ഭീഷണിപ്പെടുത്തിയതായി പരാതി. ഖത്തറില്‍ ജുവലറി ഉടമകൂടിയായ ലീഗ് കൗണ്‍സിലര്‍ കോഴിശേരി മജീദാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 23നായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഖത്തറില്‍ തന്റെ ഏജന്റ് കൊണ്ടുവരുന്ന സ്വര്‍ണം വാങ്ങണമെന്ന സുനിയുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഭീഷണിയുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്നും തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഒരാഴ്ചയ്ക്കകം വീട് ആക്രമിക്കുമെന്നുമായിരിന്നു സുനിയുടെ ഭീഷണി. ഇതുമായി ബന്ധപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുമെന്ന് മജീദ് അറിയിച്ചു. മജീദിന്റെ ഭാര്യ താമരശേരി ഡിവൈഎസ്പിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കും. കഴിഞ്ഞ ദിവസം കൊടി സുനിയെ പാര്‍പ്പിച്ചിരിക്കുന്ന വിയ്യൂര്‍ ജയിലില്‍ പരിശോധന നടത്തവെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker