24.2 C
Kottayam
Thursday, December 5, 2024

കൊച്ചിയിൽ ബസിനുള്ളിൽ കണ്ടക്ടറുടെ കൊലപാതകം: പ്രതി പിടിയിൽ; അരുംകൊലയ്ക്ക് പിന്നിലെ കാരണം ഇതാണ്

Must read

കൊച്ചി: കളമശേരിയിൽ പട്ടാപ്പകൽ ഓടുന്ന ബസിൽ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ ആണ്‌ കൊല്ലപ്പെട്ടത്. പ്രതി കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പ്രതിയുടെ സ്നേഹിതയെ കണ്ടക്ടറായ അനീഷ് പീറ്റർ കളിയാക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് പട്ടാപ്പകൽ നാടിനെ നടുക്കിയ കൊലപാതകത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു. 

മെഡിക്കൽ കോളേജ്, എച്ച്എംടി റൂട്ടിൽ ഷട്ടിൽ സർവീസ് നടത്തുന്ന ബസ് എച്ച്എംടി ജംഗ്ഷനിൽ എത്തിയപ്പോഴായിരുന്നു നടുക്കുന്ന സംഭവം. ഇരു ചക്ര വാഹനത്തിൽ എത്തി കാത്ത് നിന്ന ഒരാൾ ബസിലേക്ക് ഓടിക്കയറി. കണ്ടക്ടറുടെ അടുത്ത് ചെന്ന് ആദ്യം വാക്ക് തർക്കമുണ്ടായി.

പൊടുന്നനെ കൈയിൽ കരുതിയ കത്തി എടുത്തു അനീഷിനെ കുത്തി. കഴുത്തിന്റെ ഭാഗത്ത്‌ ആഴത്തിലുള്ള നാലുകുത്താണ് അനീഷിനേറ്റത്. ബസിൽ ചുരുക്കം ചിലരായിരുന്നു ഉണ്ടായിയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന ഞെട്ടലിൽ നിന്ന് അവർ തിരിച്ചറിയും മുമ്പ് പ്രതി ഇറങ്ങി ഓടി. പീറ്റർ ബസിനുള്ളിൽ തന്നെ പിടഞ്ഞു മരിച്ചു.

ബസിൽ നിന്ന് ഇറങ്ങി ഓടുന്നതും, മൂലേപ്പാടം റോഡിലേക്കുള്ള ഇടവഴിയിലൂടെ ഓടുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് കിട്ടിയത്. അതിന് ചുവടുപിടിച്ച് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക്ക് വിദഗ്ദരെത്തി ബസില്‍ പരിശോധന നടത്തി. പ്രതിയുടേതെന്ന് കരുതുന്ന ഇരു ചക്ര വാഹനത്തിലും പരിശോധനയുണ്ടായിരുന്നു. ഒടുവിൽ വൈകിട്ട് മുട്ടത്തു നിന്നു പൊലീസ് പിടികൂടി.  ബസിൽ യാത്രക്കാരായി 4 സ്ത്രീകളും ഒരു പുരുഷനും മാത്രമാണ് ഉണ്ടായിരുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സാങ്കേതികതകരാർ; ഷൊർണൂരിൽ വന്ദേഭാരത് എക്‌സ്പ്രസ് വഴിയിൽ കുടുങ്ങി; ഇന്റർസിറ്റിയും വൈകുന്നു

ഷൊര്‍ണൂര്‍: കാസര്‍കോട്‌-തിരുവനന്തപുരം വന്ദേഭാരത് ഒരു മണിക്കൂറിലേറെയായി ഷൊര്‍ണൂര്‍ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ്‌ ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നത്.ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു. പ്രശ്‌നം...

ഹോട്ടലുകളിലും പൊതുസ്ഥലത്തും ബീഫ് വിളമ്പാനാകില്ല; നിരോധനമേർപ്പെടുത്താന്‍ അസമിലെ ബിജെപി സർക്കാർ

ദിസ്പൂർ : റെസ്റ്റോറൻ്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാൻ അസം സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബുധനാഴ്ച അറിയിച്ചു. മാട്ടിറച്ചി ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി...

ലോഗിന്‍ ചെയ്യാനും പോസ്റ്റ് ചെയ്യാനും കഴിയുന്നില്ല ; രാജ്യത്ത് ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക തകരാര്‍

മുംബൈ:  ജനപ്രിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക തടസം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുമ്പോള്‍ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന്  ക്രൗഡ്-സോഴ്‌സ്ഡ് ഔട്ട്‌ടേജ് ട്രാക്കിംഗ് സേവനമായ ഡൗൺഡിറ്റക്ടര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ മുതൽ പരാതികൾ...

ഭാര്യ മരിച്ചാൽ എത്രനാൾ കഴിഞ്ഞ് വീണ്ടും കല്യാണം കഴിക്കാം?ഓണ്‍ലൈന്‍ സെര്‍ച്ച് പണിയായി;യുവാവ് കൊലക്കുറ്റത്തിന് കുടുങ്ങി

വാഷിംഗ്‌ടൺ: യുഎസിൽ നേപ്പാൾ സ്വദേശിനിയുടെ തിരോധാനത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. മംമ്‌‌ത കാഫ്‌ലെ ഭട്ട് (28) എന്ന യുവതിയെയാണ് കഴിഞ്ഞ അഞ്ച് മാസമായി കാണാതായത്. മംമ്‌തയെ ഭർത്താവ് നരേഷ് ഭട്ട് (33) കൊലപ്പെടുത്തി...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയെ തഹസില്‍ദാർ പദവിയിൽ നിന്നും മാറ്റി;പുതിയ നിയമനം കളക്ട്രേറ്റില്‍

പത്തംതിട്ട: നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം. കോന്നി തഹസീല്‍ദാര്‍ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയര്‍ സൂപ്രണ്ട് സ്ഥാനത്തേക്കാണ് മാറ്റം. റവന്യൂ വകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കി. കോന്നി തഹസില്‍ദാറായി...

Popular this week