ഭുവനേശ്വര്‍: വയറുവേദന വരാതിരിക്കാൻ ചട്ടുകം പഴുപ്പിച്ച് ദേഹത്ത് വെച്ച ഒരു വയസ് പ്രായമുളള പിഞ്ചു കുഞ്ഞ് ഗുരുതരാവസ്ഥയില്‍. ഒഡിഷയിലെ മയൂര്‍ബഞ്ച് ജില്ലയില്‍ ടിക്കല്‍പാഡ ഗ്രാമത്തിലാണ് സംഭവം. ചട്ടുകം പഴുപ്പിച്ച് മുദ്ര പതിപ്പിച്ചാല്‍ വയറ് സംബന്ധമായ അസുഖങ്ങള്‍ വരില്ല എന്ന വിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് ചട്ടുകം പഴുപ്പിച്ച് കുഞ്ഞിന്റെ ദേഹത്ത് വെച്ചത്. അമ്മാവനാണ് കുട്ടിയെ പൊളളിച്ചത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.
കുട്ടികളുടെ ചികിത്സയ്ക്ക് പാരമ്പര്യ വൈദ്യന്മാരെ കാണിക്കുന്നതാണ് ഗ്രാമത്തിന്റെ പതിവ്. കാലങ്ങളായി ഇതാണ് ശീലമെന്ന് കുഞ്ഞിന്റെ അച്ഛന്‍ പറയുന്നു. പൊള്ളിയതിന്റെ പേരിലല്ലെന്നും ചുമയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇയാൾ വ്യക്തമാക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News