KeralaNewsUncategorized
‘തെറ്റു ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ’ ; കേരള പൊലീസ് പങ്കുവച്ച വീഡിയോ വൈറൽ
![](https://breakingkerala.com/wp-content/uploads/2021/04/viral-1.jpg)
‘തെറ്റു ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ’ എന്ന തലവാചകത്തോടെ കേരള പൊലീസ് പങ്കുവച്ച വീഡിയോ വൈറൽ. ട്രാഫിക് ബോധവൽക്കരണവുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക് പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൂന്നു പേർ സഞ്ചരിക്കുന്ന ബൈക്ക് പൊലീസിനെ കണ്ട് നിർത്തി തിരികെ പോവുന്നതാണ് സംഭവം. വാഹനത്തിൽ നിന്ന് ഇറങ്ങി നടന്നയാളുടെ മുമ്പിൽ പൊലീസ് ജീപ്പ് വന്നു നിൽക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോയ്ക്ക് ബാക്ക് ഗ്രൗണ്ടായി നൽകിയ ശബ്ദവും ബി.ജി.എമ്മും ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. ‘ഞാനപ്പൊഴേ പറഞ്ഞ്, ഇപ്പോ കേറല്ലേ, കേറല്ലേ എന്ന്…നില്ല് സമാധാനപ്പെട് ഇപ്പോ രക്ഷപ്പെടുത്താം… അതേ, വ്യക്തമായിട്ട് പ്ലാനെന്താന്നു പറഞ്ഞിട്ടു പോയാ മതി, ഞാൻ മാത്രമല്ല, അവരെല്ലാവരും’ ഇങ്ങനെ പോകുന്നു സിനിമകളില്‍ നിന്നെടുത്ത രസകരമായ സംഭാഷണം. വീഡിയോക്ക് ആയിരക്കണക്കിന് ലൈക്കും ഷെയറും ലഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News