29.6 C
Kottayam
Saturday, November 2, 2024
test1
test1

ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട; നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

Must read

ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കരുതെന്ന നിര്‍ദ്ദേശവുമായി കേരള പൊലീസ്. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോള്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നതാണ് പുലര്‍കാലത്തെ അപകടങ്ങള്‍ക്ക് പ്രധാന കാരണം. ഉറക്കത്തിന്റെ ആലസ്യമുണ്ടായാല്‍ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണം.

ഉറക്കത്തിന്റെ റാപ്പിഡ് ഐ മൂവ്മെന്റ് എന്ന ഘട്ടത്തില്‍ എത്ര വമ്പനായാലും ഒരു നിമിഷാര്‍ദ്ധം ഉറങ്ങിപ്പോകും. കണ്ണ് തുറന്നിരിക്കുകയായിരിക്കും. പക്ഷേ പൂര്‍ണമായി ഉറക്കത്തിലായിരിക്കും. കാല്‍ അറിയാതെ ആക്സിലറേറ്ററില്‍ ശക്തിയായി അമര്‍ത്തും. നാലു ഘട്ടങ്ങളുള്ള ഉറക്കത്തിന്റെ അവസാന ഘട്ടത്തില്‍ ഉറക്കം നമ്മെ കീഴടക്കിയിരിക്കും. അതിനാല്‍ ഉറക്കത്തോട് വാശി കാണിക്കരുതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലെ സന്ദേശത്തില്‍ കേരള പൊലീസ് സൂചിപ്പിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട…

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവര്‍മാരുടേത്. അതുകൊണ്ടുതന്നെ കൂടുതല്‍! വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്‌ബോള്‍! ഉറക്കം വരുന്നത് ഡ്രൈവര്‍മാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്, ഡ്രൈവിംഗില്‍ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാര്‍ദ്ധം മതി എല്ലാം തീരാന്‍. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്‌ബോള്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നതാണ് പുലര്‍കാലത്തെ അപകടങ്ങള്‍ക്ക് പ്രധാന കാരണം. പലപ്പോഴും ഡ്രൈവര്‍ അറിയാതെയാണ് ഉറക്കത്തിലേക്ക് വീണുപോകുന്നത്. ഉറക്കം വരുന്നുവെന്ന് തോന്നിയാല്‍! തീര്‍ച്ചയായും ഡ്രൈവിംഗ് നിര്‍ത്തിവെക്കണം.

നാലു ഘട്ടങ്ങളുള്ള ഉറക്കത്തിന്റെ അവസാന ഘട്ടത്തില്‍ ഉറക്കം നമ്മെ കീഴടക്കിയിരിക്കും. പകല്‍ ഉണര്‍ന്നിരിക്കാനും രാത്രിയില്‍ ഉറങ്ങാനുമായി സെറ്റ് ചെയ്ത ജൈവഘടികാരം (ബയോളജിക്കല്‍ ക്ലോക്ക് ) ശരീരത്തിലുണ്ട്. രാത്രിയില്‍ മണിക്കൂറുകളോളം വാഹനമോടിക്കുമ്‌ബോള്‍ ഇതിന്റെ പ്രവര്‍ത്തനം തെറ്റും. തുടര്‍ച്ചയായി വാഹനങ്ങളുടെ ലൈറ്റ് അടിക്കുമ്‌ബോള്‍ കണ്ണഞ്ചിക്കുന്നത് (ഗ്ലെയര്‍) കൂടുകയും കാഴ്ച കുറയുകയും (കോണ്‍ട്രാസ്റ്റ്) ചെയ്യും. റോഡിലെ മീഡിയന്‍, ഹമ്ബ്, കുഴികള്‍, കട്ടിംഗുകള്‍, മുറിച്ചുകടക്കുന്ന ആളുകള്‍ എന്നിവയൊന്നും കാണാനാവില്ല. വിജനമായ റോഡിലാണെങ്കിലും, വാഹനത്തിനു മുന്നില്‍ ഇവ കണ്ടാലും പെട്ടെന്ന് തീരുമാനമെടുക്കാനാവില്ല. കാല്‍ ആക്സിലറേറ്ററില്‍ അമര്‍ത്താന്‍ സാദ്ധ്യതയേറെയാണ്. സ്റ്റിയറിംഗും പാളിപ്പോകാം.

പുലര്‍ച്ചെ രണ്ടിനു ശേഷം ശരീരം ഉറങ്ങാനുള്ള പ്രവണത കാട്ടും. ഉറക്കം കീഴടക്കുമ്‌ബോള്‍ തലച്ചോറും ഞരമ്ബുകളും മരവിപ്പിലാവും. പ്രതികരണശേഷി അതിനാല്‍ കുറയും. പുലര്‍ച്ചെ 2മുതല്‍ 5 വരെ പുലര്‍ച്ചെ രണ്ടു മുതല്‍ അഞ്ചു വരെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. ഉച്ചത്തില്‍ പാട്ടുകേട്ടും പരസ്പരം സംസാരിച്ചും ഉറക്കമൊഴിച്ച് വാഹനമോടിക്കാമെന്നാണ് മിക്ക ഡ്രൈവര്‍മാരുടെയും ധാരണ. എന്നാല്‍ ഉറക്കത്തിന്റെ റാപ്പിഡ് ഐ മൂവ്മെന്റ് എന്ന ഘട്ടത്തില്‍ എത്ര വമ്ബനായാലും ഒരു നിമിഷാര്‍ദ്ധം ഉറങ്ങിപ്പോകും. കണ്ണ് തുറന്നിരിക്കുകയായിരിക്കും. പക്ഷേ പൂര്‍ണമായി ഉറക്കത്തിലായിരിക്കും. കാല്‍ അറിയാതെ ആക്സിലറേറ്ററില്‍ ശക്തിയായി അമര്‍ത്തും.

ഉറക്കത്തിന്റെ നാല് ഘട്ടങ്ങള്‍

ഘട്ടം1:ചെറിയ മയക്കം പോലെ. കണ്ണുകള്‍ ക്രമേണ അടഞ്ഞ് വിശ്രമാവസ്ഥയിലാവും. ബോധ മനസായതിനാല്‍ വേഗം ഉണരാം.

ഘട്ടം2: കണ്ണുകളുടെ ചലനം കുറഞ്ഞ് ഉറക്കം അഗാധമാവും. തലച്ചോറില്‍ നിന്നുള്ള തരംഗ പ്രവാഹം സാവധാനത്തിലാവും.

ഘട്ടം3: ബോധമനസിന്റെ പ്രവര്‍ത്തനം നിലച്ചുതുടങ്ങും. തലച്ചോറില്‍ നിന്നുള്ള ഡെല്‍റ്റാ തരംഗങ്ങളുടെ പ്രവാഹം ദുര്‍ബലമാവും.

ഘട്ടം4: കണ്ണുകളുടെ ചലനം നിലയ്ക്കും. കണ്ണു തുറന്നിരുന്ന് നല്ല ഉറക്കത്തിലാവും.

രാത്രികാല ഡ്രൈവിംഗില്‍ ഇനി പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടത്

1) അതിവേഗം: രാത്രിയാത്രയില്‍ അമിതവേഗത്തിനുള്ള പ്രവണത കൂടും. ദൂരക്കാഴ്ച കുറവായതിനാല്‍ ബ്രേക്കിംഗ് എളുപ്പമാവില്ല. ശരാശരി വേഗമാണ് നല്ലത്

2) ലൈറ്റില്‍ നോട്ടം: ഉറങ്ങാതിരിക്കാന്‍ എതിര്‍ദിശയിലെ വാഹനങ്ങളുടെ ഹെഡ്ലൈറ്റില്‍ നോക്കി വാഹനമോടിക്കുന്ന ശീലം നന്നല്ല. ഇത് കണ്ണിന്റെ കാര്യക്ഷമത കുറയ്ക്കും

3) അമിത ഭക്ഷണം: വയറു കുത്തിനിറച്ച് ഭക്ഷണം കഴിച്ച് വാഹനമോടിക്കരുത്. സദ്യയുണ്ടശേഷം വാഹനമോടിക്കുമ്‌ബോഴും ശ്രദ്ധവേണം

4) പുകവലി: ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കരുത്. ഉറക്കംവരാതിരിക്കാന്‍ മുറുക്കുന്നതും ചുണ്ടിനിടയില്‍ പുകയില വയ്ക്കുന്നതും നന്നല്ല, മയക്കമുണ്ടാക്കുന്ന മരുന്നുകള്‍ രാത്രിയാത്രയില്‍ ഉപയോഗിക്കരുത്. ജലദോഷത്തിനും ചുമയ്ക്കുമുള്ള മരുന്നു പോലും ഉറക്കം വരുത്തും.

”ഉറക്കത്തിന്റെ ആലസ്യമുണ്ടായാല്‍ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണം”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മകനേക്കാൾ പ്രായംകുറഞ്ഞ യുവാവുമായി പ്രണയം; കുടുംബത്തെ ഉപേക്ഷിച്ച് ബ്രസീൽ സ്വദേശിനി ഇന്ത്യയിലെത്തി

ഡല്‍ഹി:പ്രണയത്തിന് അതിരുകളില്ലെന്നാണെല്ലോ പറയാറ്. ജാതിയും മതവും നാടും ഭാഷയും പ്രായവുമൊന്നും അവിടെ തടസ്സമാകുന്നതേയില്ല. പ്രായത്തിന്റെയും ഭാഷയുടെയും വേലിക്കെട്ടുകള്‍ തകര്‍ത്ത ഒരു പ്രണയകഥയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ചത്തീസ്ഗഢിലെ 30-കാരനെ വിവാഹം കഴിക്കാന്‍ 51-കാരി പറന്നെത്തിയത്...

മൂന്നുവയസുകാരിയെ ചോക്ലേറ്റ് കാട്ടി ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ച് ബലാത്സംഗത്തിനിരയാക്കി കൊന്നു, മൃതദേഹം കുഴിച്ചിട്ടു

ഹൈദരാബാദ്: തിരുപ്പതിയിൽ മൂന്നുവയസുകാരിയെ ബന്ധു ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ അയൽപക്കത്ത് താമസിക്കുന്ന 22-കാരനാണ് ക്രൂരകൃത്യം ചെയ്തത്.ചോക്ലേറ്റ് കാട്ടി ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. മരിച്ചെന്ന് മനസിലാക്കിയതോടെ...

കശ്മീരിൽ തിരിച്ചടിച്ച് സൈന്യം രണ്ട് ഭീകരരെ വധിച്ചു,മറ്റൊരാൾക്കായി തിരച്ചിൽ

ശ്രീന​ഗർ: ജമ്മു കശ്മീരിലെ അനന്ത്നാ​ഗിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ലാർനു വനമേഖലയിൽ മറ്റൊരു ഭീകരനായുള്ള തിരച്ചിൽ തുടരുകയാണ്. ഇയാൾ ഇപ്പോഴും ഇവിടെയുണ്ടെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കശ്മീരിൽ നാലിടത്താണ് വെടിവെപ്പുണ്ടായത്.താഴ്‌വരയിൽ...

പന്നി കുറുകെചാടി അപകടം, ഗുരുതരാവസ്ഥയിലായ ആളെയും കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞു, രോഗി മരിച്ചു

കോഴിക്കോട്: മണ്ണാർക്കാട് മുക്കണ്ണത്തു വെച്ച് പന്നി കുറുകെ ചാടി പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കോങ്ങാട് ചെറായ സ്വദേശി രതീഷ്(32) ആണ് മരിച്ചത്....

Crime news:അമ്മയുമായി രഹസ്യബന്ധം, ഫോണിൽ അമ്മയുടെ സ്വകാര്യചിത്രങ്ങളും; 56-കാരനെ വീട്ടിൽക്കയറി കൊലപ്പെടുത്തി 17-കാരൻ

കൊല്‍ക്കത്ത: അമ്മയുമായി അടുപ്പം പുലര്‍ത്തിയ 56-കാരനെ കൗമാരക്കാരന്‍ കൊലപ്പെടുത്തി. കൊല്‍ക്കത്തയ്ക്ക് സമീപം ഛാപ്ര സ്വദേശിയായ 17-കാരനാണ് തന്റെ അമ്മയുമായി ബന്ധമുണ്ടായിരുന്ന 56-കാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തു....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.