ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ട് കൊറോണ വൈറസ് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളത്തില്‍ മാത്രം ആറുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ കൊറോണ ബോധവത്കരണ സന്ദേശങ്ങളും എടുക്കേണ്ട മുന്‍കരുതലുകളുമൊക്കെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനായി ആരോഗ്യ വകുപ്പ് നന്നായി പരിശ്രമിക്കുന്നുമുണ്ട്.
ഇതിനിടെ, കൊറോണയെ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പോലീസ്. കേരളാ പോലീസിന്റെ വീഡിയോയാണ് ഇപ്പോള്‍ സമുഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.
ട്രോള്‍ കഥാപാത്രങ്ങളെയും സിനിമയിലെ കഥാപാത്രങ്ങളെയും ചേര്‍ത്ത് സാധാരണക്കാരനെ പോലും വേഗത്തില്‍ ചിന്തിപ്പിക്കുന്ന തരത്തിലുള്ളതാണ് കേരളാ പോലീസിന്റെ വീഡിയോകള്‍. വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്നത്.