BusinessNationalNews

കേരളത്തിന് ആദ്യ പത്തിൽ സ്ഥാനമില്ല; രാജ്യത്തെ ഏറ്റവും സമ്പന്നമായ 10 സംസ്ഥാനങ്ങളെ അറിയാം

മുംബൈ:മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) അടിസ്ഥാനത്തിൽ തയ്യാറാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത് മഹാരാഷ്ട്രയാണ്. കേരളത്തിന് സംസ്ഥാന ജിഡിപി കണക്കിൽ ആദ്യ പത്തിനുള്ളിൽ സ്ഥാനം കരസ്ഥമാക്കാനായില്ല. എന്നിരുന്നാലും ഏറ്റവും വികസിത സംസ്ഥാനമായാണ് കേരളത്തെ കണക്കാക്കുന്നത്. നിലവിൽ രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമായി കണക്കാക്കുന്നത് ബിഹാറിനെയാണ്. സംസ്ഥാന ജിഡിപിയുടെ കണക്കിൽ തയ്യാറാക്കിയ രാജ്യത്തെ 10 ധനിക സംസ്ഥാനങ്ങളുടെ പട്ടിക ചുവടെ ചേർക്കുന്നു.

1. മഹാരാഷ്ട്ര

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം മഹാരാഷ്ട്രയാണ്. നിലവിൽ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (GSDP) 40,000 കോടി ഡോളറാണ് (ഏകദേശം 32,80,000 കോടി രൂപ). രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയും മഹാരാഷ്ട്രയിലാണ് സ്ഥിതിചെയ്യുന്നത്. മാനുഫാക്ചറിങ്, അന്താരാഷ്ട്ര വ്യാപാരം, മാസ് മീഡിയ, എയ്റോസ്പേസ്, പെട്രോളിയം, ഫാഷൻ, അപ്പാരൽ, ടൂറിസം എന്നിവയാണ് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലേക്ക് പ്രധാനമായും സംഭാവന ചെയ്യുന്നത്.


2. തമിഴ്നാട്

രാജ്യത്തെ രണ്ടാമത്തെ സമ്പന്ന സംസ്ഥാനമാണ് തമിഴ്നാട്. നിലവിൽ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 26,600 കോടി ഡോളറാണ് (ഏകദേശം 21,81,200 കോടി രൂപ). കാർഷിക, വ്യാവസായിക മേഖലകളാണ് തമിഴ്നാടിന്റെ സമ്പദ്ഘടനയിലേക്ക് കാര്യമായ സംഭാവന നൽകുന്നത്. ടെക്സ്റ്റൈൽ, ഓട്ടോമൊബീൽ, എൻജിനീയറിങ് വിഭാഗങ്ങളും സംസ്ഥാനക്ക് ശ്രദ്ധേയ സാന്നിധ്യമാണ്.

3. ഗുജറാത്ത്

സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മൂന്നാമത് നിൽക്കുന്നത് ഗുജറാത്താണ്. നിലവിൽ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 25,900 കോടി ഡോളറാണ് (ഏകദേശം 21,23,800 കോടി രൂപ). ശക്തമായ വ്യവസായ മേഖലയാണ് ഗുജറാത്തിനെ സമ്പന്നതയിലേക്ക് നയിക്കുന്നത്. കൃഷിയും തുറമുഖങ്ങളും നിർണയാക സാന്നിധ്യമാണ്.

4. കർണാടക

രാജ്യത്തെ നാലാമത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് കർണാടക. ഏറ്റവുമൊടുവിൽ ലഭ്യമായ ഡേറ്റ പ്രകാരം, സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 24,738 കോടി ഡ‍ോളറാണ് (ഏകദേശം 20,28,516 കോടി രൂപ). ഐടിയും കൃഷിയും വ്യാവസായിക മേഖലകൾ ഒരുപോലെ സംസ്ഥാനത്തിന്റെ വളർച്ചയ്ക്കു വേണ്ടി മികച്ച സംഭാവന നൽകുന്നു.

5. ഉത്തർപ്രദേശ്

രാജ്യത്തെ അഞ്ചാമത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഏറ്റവുമൊടുവിൽ കണക്കുകൾ പ്രകാരം, സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 23,496 കോടി ഡ‍ോളറാണ് (ഏകദേശം 19,26,672 കോടി രൂപ). കൃഷിയാണ് സംസ്ഥാനത്തിന്റെ നട്ടെല്ല്. ഭക്ഷ്യധാന്യങ്ങൾ, കരിമ്പ്, ഉരുളക്കിഴങ്ങ് എന്നിവ വ്യാപകമായി കൃഷി ചെയ്യുന്നു. താജ്മഹൽ സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിന് ടൂറിസം മേഖലയും ഗണ്യമായ സംഭാവന നൽകുന്നുണ്ട്.

6. പശ്ചിമബംഗാൾ

ഇന്ത്യയിലെ സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ആറാമത് നിൽക്കുന്നത് പശ്ചിമ ബംഗാളാണ്. നിലവിൽ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 20,664 കോടി ഡോളറാണ് (ഏകദേശം 16,94,448 കോടി രൂപ).

7. രാജസ്ഥാൻ

രാജ്യത്തെ ഏഴാമത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് രാജസ്ഥാൻ. ഏറ്റവുമൊടുവിൽ ലഭ്യമായ കണക്കുകൾ പ്രകാരം, രാജസ്ഥാന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 16,137 കോടി ഡ‍ോളറാണ് (ഏകദേശം 13,23,234 കോടി രൂപ).

8. തെലങ്കാന

ഇന്ത്യയിലെ സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ എട്ടാമത് നിൽക്കുന്നത് തെലങ്കാനയാകുന്നു. നിലവിൽ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 15,735 കോടി ഡോളറാണ് (ഏകദേശം 12,90,270 കോടി രൂപ).

9. ആന്ധ്രപ്രദേശ്

രാജ്യത്തെ ഒമ്പതാമത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ഏറ്റവുമൊടുവിൽ ലഭ്യമായ കണക്കുകൾ പ്രകാരം, രാജസ്ഥാന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 13,819 കോടി ഡ‍ോളറാണ് (ഏകദേശം 11,33,158 കോടി രൂപ).

10. മധ്യപ്രദേശ്

ഇന്ത്യയിലെ സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്ത് നിൽക്കുന്നത് മധ്യപ്രദേശാണ്. നിലവിൽ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 12,640 കോടി ഡോളറാണ് (ഏകദേശം 10,36,480 കോടി രൂപ).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker