News
സംസ്ഥാനത്ത് സി.ബി.ഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി വിജ്ഞാപനമിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.ഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി വിജ്ഞാപനമിറക്കി. സര്‍ക്കാരിന്റെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ സിബിഐക്ക് ഇനി കേസെറ്റടുക്കാനാവൂ.
സിബിഐക്ക് നേരത്തെ നല്‍കിയിരുന്ന അനുമതി പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനമിറക്കിയത്. എന്നാല്‍ നിലവിലുള്ള സിബിഐ അന്വേഷണങ്ങള്‍ക്ക് പുതിയ നടപടി ബാധകമാകില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News