തിരുവനന്തപുരം: ശബരിമല വിവാദത്തില്‍ നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാര്‍. 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിന് അനുമതിയില്ല. പുതുക്കിയ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ, യുവതികള്‍ക്കു ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനെതിരേ വന്‍ പ്രതിഷേധം ഉയരുകയും ചെയ്തു. പിന്നീട് ആദ്യമായാണ് 50 വയസിനു താഴെയുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം അനുവദിക്കില്ലെന്ന് ഔദ്യോഗികമായി പറയുന്നത്.
ദര്‍ശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് തുടങ്ങിയത്. ദര്‍ശനത്തിന് ബുക്ക് ചെയ്യാനുള്ള നിര്‍ദേശത്തിലാണ് നിലപാട് മാറ്റം വ്യക്തമാക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News