Home-bannerKeralaTop StoriesTrending
പാർലമെണ്ടറി പാർട്ടി ലീഡർ ജോസഫ് തന്നെ, സ്പീക്കർക്ക് കത്ത് നൽകാൻ റോഷിയ്ക്ക് അധികാരമില്ല, വിട്ടുവീഴ്ചയില്ലാതെ ജോസഫ് ഗ്രൂപ്പ്, കേരള കോൺഗ്രസിലെ സംഘർഷം അയയുന്നില്ല
കോട്ടയം: ജോസ് കെ.മാണിയുടെ വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷവും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ഭിന്നത മാറ്റമില്ലാതെ തുടരുന്നു.പാർലമെണ്ടറി പാർട്ടി ലീഡറെ തെരഞ്ഞെടുക്കാൻ 10 ദിവസം കൂടി നൽകണമെന്ന ജോസ് കെ.മാണിയുടെ ആവശ്യത്തെ തള്ളി ജോസഫ് വിഭാഗം.ഈയാവശ്യമുന്നയിച്ച് സ്പീക്കർക്ക് കത്ത് നൽകാനുള്ള റോഷി അഗസ്റ്റിൻ എം.എൽ.എയുടെ നീക്കത്തേക്കുറിച്ച് അറിയില്ലെന്ന് മോൻസ് ജോസഫ് എം.എൽ.എ.പാർലമെണ്ടറി പാർട്ടി സെക്രട്ടറി എന്ന നിലയിൽ താൻ സ്പീക്കർക്ക് കത്തു നൽകും.പ്രശ്ന പരിഹാരം ഉണ്ടാകും വരെ ജോസഫിനെ പാർലമെണ്ടറി പാർട്ടി ലീഡറായി അംഗീകരിയ്ക്കണമെന്ന് ആവശ്യപ്പെടുമെന്നും മോൻസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News