Home-bannerKeralaNewsPoliticsTrending
തര്‍ക്കം അവസാനിക്കുന്നില്ല; ജോസഫിന്റെ ഫോര്‍മുല തള്ളി ജോസ് കെ. മാണി
കോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മിലെ തര്‍ക്കങ്ങള്‍ അവസാനിക്കാന്‍ പി.ജെ ജോസഫ് അവസാനം നിര്‍ദ്ദേശിച്ച ഫോര്‍മുലയും ജോസ് കെ. മാണി വിഭാഗം തള്ളി. സി.എഫ്.തോമസിനെ ചെയര്‍മാനാക്കി ജോസ് കെ. മാണിക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി നല്‍കുന്നതായിരുന്നു ജോസഫിന്റെ ഫോര്‍മുല. ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പദവിയും വഹിക്കും.
എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം ജോസഫ് വിഭാഗത്തിന് നല്‍കാന്‍ കഴിയില്ലെന്ന ശക്തമായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസ് കെ. മാണി. ഈ ഫോര്‍മുല അംഗീകരിക്കാന്‍ തയാറല്ലെന്നും ചെയര്‍മാനെ സംസ്ഥാന സമിതി വിളിച്ച് തന്നെ തെരഞ്ഞെടുക്കണമെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ ആവശ്യം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News