25.4 C
Kottayam
Thursday, April 25, 2024

2021 ലും രക്ഷയില്ല,ആദ്യ പകുതി പിന്നിടുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളിന് പിന്നില്‍

Must read

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളിന് പിന്നില്‍. ആദം ഫോണ്ട്രേ, ഹ്യൂഗോ ബൗമോസ് എന്നിവരാണ് മുംബൈ സിറ്റിയുടെ ഗോളുകള്‍ നേടിയത്. ആദ്യ 12 മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളുകള്‍ വഴങ്ങിയിരുന്നു.

പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍ക്കെതിരെ മൂന്നാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ നേടി. ഹ്യൂഗോ ബൗമോസിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് ബ്ലാസ്റ്റേഴ്‌സിന് എതിരായി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ വീഡിയോ റിപ്ലേകളില്‍ പെനാല്‍റ്റിക്കുള്ള വകുപ്പില്ലെന്ന് വ്യക്കതമായിരുന്നു. കിക്കെടുത്ത ഫോണ്ട്രേയ്ക്ക് പിഴച്ചില്ല. ആല്‍ബിനോ ഗോമസിന്റെ കാലുകള്‍ക്കിടയിലൂടെ വലയില്‍ പതിച്ചു.

ഒരു ഗോള്‍ വഴങ്ങിയതിന്റെ ക്ഷീണം തീര്‍ന്നില്ല. 11ാം മിനിറ്റില്‍ രണ്ടാം ഗോളും ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങി. ഇത്തവണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവാണ് വിനയയായത്. ജഹൗഹ് മുംബൈ ബോക്‌സില്‍ നിന്ന് നീട്ടുകൊടുത്ത പന്ത് ബൗമോസ് ഓടിയെടുത്തു. പ്രതിരോധത്തില്‍ അദ്ദേഹത്തെ മാര്‍ക്ക് ചെയ്യാന്‍ പോലും ആരുമില്ലായിരുന്നു. ഗോള്‍ കീപ്പറെ കബളിപ്പിച്ച് താരം വലകുലുക്കി.

ഇതിനിടെ രണ്ട് അപകടകരമായ പൊസിഷനില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന് രണ്ട് ഫ്രീകിക്കുകള്‍ ലഭിച്ചു. എന്നാല്‍ രണ്ടും മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. 28ാം മിനിറ്റില്‍ വിസെന്റെ ഗോമസിന്റെ ഷോട്ട് മുംബൈ ഗോള്‍ കീപ്പര്‍ അമ്രിന്ദര്‍ സിംഗ് രക്ഷപ്പെടുത്തി.

നിലവില്‍ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള മുംബൈക്ക് ഇത്രയും മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുണ്ട് മുംബൈക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week