
ഫത്തോഡ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫില്‍. ചെന്നൈ-ഗോവ മത്സരത്തില്‍ ഗോവ പരാജയപ്പെട്ടതോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് മത്സരം ബാക്കി നില്‍ക്കേ പ്ലേ ഓഫ് ഉറപ്പിച്ചത്. 18 മത്സരങ്ങളില്‍ നിന്നും 10 വിജയത്തോടെ 31 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍.
ഗോവ പരാജയപ്പെട്ടതോടെ ബെംഗളൂരുവും പ്ലേ ഓഫിന് യോഗ്യത നേടിയിട്ടുണ്ട്. 19 മത്സരങ്ങളില്‍ നിന്നും 31 പോയന്റുമായി നാലാമതാണ് ബെംഗളൂരു. മുംബൈ, ഹൈദരാബാദ് ടീമുകള്‍ നേരത്തെ സെമിയിലേക്ക് യോഗ്യത നേടിയിരുന്നു.
ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ചെന്നൈ ഗോവയെ തകര്‍ത്തത്. ചെന്നൈയ്ക്കായി ക്വാമി കരിക്കാരി ഇരട്ടഗോള്‍ നേടി. നോവ സദോയിയാണ് ഗോവയ്ക്കായി ആശ്വാസഗോള്‍ നേടിയത്.
പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് കീഴില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫില്‍ എത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News