ആ രഹസ്യം സൂക്ഷിക്കണം… സംശയങ്ങൾക്ക് ഞാൻ മറുപടി നൽകുമെന്ന് മോഹൻലാൽ
കൊച്ചി:കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് കൊണ്ടായിരുന്നു ദൃശ്യം 2 റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ഇപ്പോൾ ഇതാ പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുമെന്ന് അറിയിച്ച് മോഹൻലാൽ.
ആമസോൺ പ്രൈമിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മാർച്ച് ഒന്നിന് വൈകിട്ട് ഏഴ് മണിയോടെയായിരിക്കും മോഹൻലാൽ മറുപടിയുമായി എത്തുക. സിനിമ കണ്ടവർ രഹസ്യങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപെടുന്നു. ജോര്‍ജുകുട്ടി എങ്ങനെയായിരിക്കും തന്റെ കുടുംബത്തെ രക്ഷിച്ചത്?. ദൃശ്യം 2 കാണാത്തവര്‍ക്കായി ആ രഹസ്യം ഞാൻ വെളിപ്പെടുത്തുന്നില്ല. ദൃശ്യം 2 കണ്ടവര്‍ക്കും മനസില്‍ ഒരുപാട് ചോദ്യങ്ങളുണ്ടാകും. അവയ്‍ക്കെല്ലാം ഉത്തരം നല്‍കാനായി ഞാനും സംവിധായകൻ ജീത്തു ജോസഫും എത്തുന്നൂ, മോഹൻലാൽ പറഞ്ഞു
ഫെബ്രുവരി 18ന് രാത്രിയോടെയായിരുന്നു ദൃശ്യം 2 ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.