BusinessEntertainmentNews

പൊടി പാറി അംബാനി കല്യാണം!പ്രീ വെഡ്ഡിംഗിൽ പാടാൻ കാറ്റി പെറി വാങ്ങുന്നത് 424 കോടി

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെച്ചന്റിനെയും വിവാഹം നേരത്തെ തന്നെ മാധ്യമ ശ്രദ്ധ നേടിയതാണ്. ഇരുവരുടെയും വിവാഹം ജൂലൈ പന്ത്രണ്ടിനാണ് നടക്കുന്നതെങ്കിലും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

മെയ് 29 മുതലാണ് രണ്ടാംഘട്ട ആഘോഷങ്ങൾ ആരംഭിച്ചത്. ഒരു ആഡംബര ക്രൂയിസിൽ വച്ചാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. വിവാഹിതരാവാൻ പോവുന്ന ആനന്ദ് അംബാനിയും രാധിക മെർച്ചന്റും മാത്രമല്ല നിരവധി അതിഥികളും ചടങ്ങിന് മാറ്റ് കൂട്ടാനായി എത്തിയിട്ടുണ്ട് എന്നതാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതിൽ പ്രധാനമായും പ്രമുഖ അമേരിക്കൻ ഗായിക കാറ്റി പെറി ഉൾപ്പെടെയുള്ളവർ ആഘോഷത്തിൽ പരിപാടി അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചടങ്ങിന്റെ മൂന്നാം ദിവസമാണ് കാറ്റി പെറിയുടെ പരിപാടി നിശ്ചയിച്ചിരുന്നത്. ഞെട്ടിക്കുന്ന വസ്‌തുത എന്തെന്നാൽ ഈ ചടങ്ങിൽ പെർഫോം ചെയ്യാനായി കാറ്റി പെറി വാങ്ങിയ പ്രതിഫലം വളരെ വലിയതാണ്.

വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഈ ചടങ്ങിൽ പങ്കെടുക്കാനായി കാറ്റി പെറി വാങ്ങിയത് ഏകദേശം 424 കോടിയോളം രൂപയാണ്. ഇതോടെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്കായി അംബാനി കുടുംബം ആകെ ചെലവഴിക്കുന്ന തുകയെ കുറിച്ചുള്ള ആകാംഷയും ഉയരുകയാണ്. വിവാഹത്തിന് മുൻപ് തന്നെ കോടിക്കണക്കിന് രൂപയാണ് അവർ മുടക്കിയിരിക്കുന്നത്.

നേരത്തെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ഒന്നാം ഘട്ടത്തിൽ അംബാനി കുടുംബം വമ്പൻ പണം മുടക്കിയാണ് ഗുജറാത്തിലെ ജാംനഗറിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്. ഈ ചടങ്ങുകൾക്ക് ഏകദേശം 1250 കോടി ചിലവായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ഈ വർഷത്തെ ഏറ്റവും ചിലവേറിയ വിവാഹങ്ങളിൽ ഒന്നായി ഇത് മാറുമെന്ന് ഉറപ്പാണ്.

ആദ്യഘട്ട പരിപാടിയിൽ ബില്‍ ഗേറ്റ്‌സും മാര്‍ക്ക് സക്കര്‍ബര്‍ഗും അടക്കമുള്ളവർ ആഘോഷങ്ങള്‍ക്കായി എത്തിയിരുന്നു. ഇതിന് പിന്നാലെ സെലിബ്രിറ്റികള്‍ക്കെല്ലാം ചടങ്ങില്‍ പങ്കെടുക്കുന്നതിനും പരിപാടികള്‍ അവതരിപ്പിക്കുന്നതിനും കോടിക്കണക്കിന് രൂപ പ്രതിഫലം നല്‍കി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. അതിനെ ശരിവച്ചുകൊണ്ടാണ് ഇപ്പോൾ രണ്ടാംഘട്ട ആഘോഷങ്ങളിലും സമാനമായ സെലിബ്രിറ്റികളുടെ പ്രതിഫല തുകയെ കുറിച്ച് വാർത്തകൾ പുറത്തുവരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button