പത്താന്‍കോട്ട് : രാജ്യത്തെ നടുക്കിയ കത്വ കൂട്ടബലാത്സംഗക്കേസ് ആറുപേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.പഞ്ചാബ് പത്താന്‍കോട്ട് ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മൃഗീയമായ രീതിയിൽ കൊലപ്പെടുത്തിയ ഗ്രാമപ്രമുഖൻ സാഞ്ജി റാം,വിശാൽ, ആനന്ദ് ദത്ത,എന്നിവരും മൂന്ന് പോലീസുകാരും കുറ്റക്കാർ. ഇവർക്കുള്ള ശിക്ഷ എന്തെന്ന് കോടതി ഉച്ചകഴിഞ്ഞ് വിധിക്കും.
കേസിൽ പരമാവധി ശിക്ഷ പ്രതികൾക്ക് ലഭിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രോസിക്യൂഷൻ പറയുന്നു. കേസിൽ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാളെ കോടതി വെറുതെ വിട്ടു മുഖ്യപ്രതിയായ സാഞ്ജി റാമിനുംഅദ്ദേഹത്തിന്റെ മരുമകന്റെ സുഹൃത്ത് ആനന്ദ് ദത്ത എന്നിവർക്ക് വധശിക്ഷ ലഭിക്കാനാണ് സാധ്യത. പോലീസുകാർക്ക് ജീവപര്യന്തം ലഭിച്ചേക്കാം. കേസിലെ മറ്റൊരു പ്രതിയുടെ വിചാരണ ഹൈക്കോടതിയിലാണ് നടക്കുന്നത്