നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്, നീ വാങ്ങിയ ബിയറാണ് അത്, പിന്നെന്തിന് ട്രോളുകള്‍ക്ക് വഴങ്ങി കൊടുക്കണം?; മാധുരിയ്ക്ക് പിന്തുണയുമായി കസ്തൂരി
സോഷ്യല്‍ മീഡിയകളില്‍ സെലിബ്രിറ്റികള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വിവാദമാകാറുണ്ട്. നടിമാരുടെ വസ്ത്രധാരണമാണ് പലപ്പോഴും കാരമാകാറുള്ളത്. കമന്റുകളിലൂടെ മറ്റും ആളുകള്‍ പ്രതികരിക്കാറുമുണ്ട്. ചില താരങ്ങള്‍ കമന്റുകള്‍ക്ക് ചുട്ട മറുപടിയും നല്‍കാറുണ്ട്.
അടുത്തിടെ ജോസഫ് എന്ന ചിത്രത്തിലെ നടി മാധുരി സോഷ്യല്‍ മീഡിയകല്‍ പങ്കുവെച്ച ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. നടി അവധി ആഘോഷിക്കുന്ന ചിത്രമായിരുന്നു ഇത്. കടല്‍ തീരത്ത് ബിക്കിനിയും അണിഞ്ഞ് ബിയറും കുടിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചത്. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തി.
പലവിധത്തിലുള്ള അശ്ലീല കമന്റുകള്‍ എത്തി. ബാത്തിങ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു അവധിക്കാല ചിത്രം പങ്കു വച്ചാല്‍ ഇതാണോ അവസ്ഥ..? വെറുതെ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുത്. ഇങ്ങനെയായിരുന്നു അതിനോടുള്ള മാധുരിയുടെ പ്രതികരണം. മാത്രമല്ല മറുപടിക്കുറിപ്പിട്ട് മാധുരി ചിത്രങ്ങള്‍ നീക്കം ചെയ്തു.
അതേസമയം മാധുരി ചിത്രങ്ങള്‍ നീക്കം ചെയ്തതിന് എതിരെ നടി കസ്തൂരി രംഗത്തെത്തി. നിന്റെ അവധിക്കാലമാണ്, നിന്റെ ജീവിതമാണ്. നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്. നീ വാങ്ങിയ ബിയറാണ് അത്. പിന്നെന്തിന് ട്രോളുകള്‍ക്ക് വഴങ്ങി കൊടുക്കണം? എന്തിന് ചിത്രങ്ങള്‍ നീക്കം ചെയ്യണം? ചിലര്‍ക്ക് വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല സന്തോഷം, സധൈര്യം നീങ്ങൂ’ എന്നാണ് മാധുരിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് കസ്തൂരി സമൂഹമാധ്യമത്തില്‍ കുറിച്ചത്.