കാസർഗോഡ് :ജില്ലയിൽ ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.മെയ് 6ന് ചെന്നൈയിൽ നിന്നും നാട്ടിലെത്തിയ പുല്ലൂർ-പെരിയ പഞ്ചായത്തിൽ താമസിക്കുന്ന ആൾക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനായ കണ്ണൂർ മട്ടന്നൂർ സ്വദേശിക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.ജില്ലയിൽ ആകെ നിരീക്ഷണത്തിൽ ഉള്ളവർ 2162 വീടുകളിൽ 1887 പേരും ആശുപത്രികളിൽ 275 പേരും ആണ് നിരീക്ഷണത്തിൽ ഉള്ളത്.287 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
ഇന്ന് പുതിയതായി 20 പേരെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
നിരീക്ഷണത്തിലുള്ള ആരും തന്നെ ഇന്ന് നിരീക്ഷണകാലയളവ് പൂർത്തീകരിച്ചിട്ടില്ല.
ആകെ 238 പേർ കോവിഡ് കെയർ സെന്ററുകളിൽ നീരിക്ഷണത്തിലാണ്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News