കസബ വിവാദം: പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് പാർവതി തിരുവോത്ത്
കൊച്ചി:മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. കസബയിലെ സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടുന്നതിനെതിരെ നടി പാർവതി തിരുവോത്ത് പരസ്യമായി രംഗത്ത് വന്നത് വൻ വിവാദമായിരുന്നു. പാർവതിക്കെതിരെ മമ്മൂട്ടി ആരാധകർ സൈബർ ആക്രമണം നടത്തുകയും ചെയ്തു. കസബ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തൻ്റെ പരാമർശത്തിൽ താൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്ന് ആവർത്തിച്ച് പാർവതി.
മമ്മൂട്ടിയോടൊപ്പം പുഴു എന്ന സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് പാര്‍വതി. കസബ വിവാദവും പുഴുവും തമ്മിലുള്ള ബന്ധപ്പെടുത്തലിനെ കുറിച്ച് ഒരു അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. കസബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം തെറ്റിദ്ധാരണയാണെന്നും മമ്മൂട്ടിയോടായിരുന്നില്ല എന്നും മറിച്ച് സിനിമയോടായിരുന്നു തൻ്റെ എതിർപ്പെന്നും പറയുകയാണ് പാർവതി ഇപ്പോൾ.
‘ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അദ്ദേഹമൊരു അസാധ്യ നടനാണ്. അദ്ദേഹത്തിന്റെ അഭിനയം കണ്ടു തന്നെയാണ് ഞാനും വളര്‍ന്നത്. പക്ഷെ ഞാന്‍ അന്ന് പറഞ്ഞ രാഷ്ട്രീയത്തില്‍ തന്നെയാണ് ഇന്നും ഉറച്ചു നില്‍ക്കുന്നത്. അതില്‍ മാറ്റമൊന്നുമില്ല. അതിന് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിരുന്നില്ല. ഞാനും അദ്ദേഹവും തമ്മിലായിരുന്നില്ല പ്രശ്നം. എന്റെ പ്രശ്നം സിനിമയോടായിരുന്നു. പക്ഷെ അടുത്ത ദിവസം വന്ന പത്രത്തില്‍ കണ്ടത് പാര്‍വതി മമ്മൂട്ടിക്കെതിരെ എന്നാണ്. അവര്‍ക്ക് വേണ്ടത് വിവാദമാണ്. പക്ഷെ സത്യം നമുക്കറിയാമല്ലോ.’- പാർവതി പറഞ്ഞു.