KeralaNews

കെ.എ എസ് പരീക്ഷ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു

തിരുവനന്തപുരം: 2020 ഫെബ്രുവരി 22 ന് നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയവര്‍ക്കായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ദ വിന്‍ഡോ എന്ന പദ്ധതിയിലൂടെ കെ.എ.എസിന് അപേക്ഷ നല്‍കിയിട്ടുള്ള അഞ്ച് ലക്ഷത്തിലധികം യൂവതീ, യുവാക്കള്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം.
പ്രസ്സ് ക്‌ളബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സാങ്കേതിക സഹായത്തോടു കൂടിയാണ് പരിശീലന പദ്ധതി സംഘടിപ്പിക്കുന്നത്. 14 ജില്ലകളിലും വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ വഴി പഠന സൗകര്യം ഒരുക്കാനാണ് ശ്രമിക്കുന്നത്. താല്പര്യം ഉള്ളവര്‍ വെബ് സെറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്‍ ഡിസംബര്‍ 14 മുതല്‍ 18 വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് സെന്ററുകള്‍ അനുവദിക്കുന്നതാണ്. സെന്ററുകളുടെ വിശദാംശങ്ങള്‍ ഡിസംബര്‍ 20ാം തീയതിയോടു കൂടി വെബ്സൈറ്റ് വഴി ലഭ്യമാകും. അഞ്ച് ലക്ഷം അപേക്ഷകരുള്ള പരീക്ഷയായത് കൊണ്ട് പ്രവേശിപ്പിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേക്ക് അപേക്ഷകര്‍ വന്നാല്‍ ഓണ്‍ലൈന്‍ എക്സാം വഴിയോ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തീരുമാനിക്കുന്ന മറ്റ് സ്‌ക്രീനിംഗ് വഴിയോ പങ്കെടുക്കേണ്ടവരെ തെരഞ്ഞെടുക്കുന്നതാണ്. വിവരങ്ങള്‍http://www.ksywb.kerala.gov.in/ എന്ന വെബ്സെറ്റില്‍ ലഭ്യമാണ്. വാര്‍ത്താ സമ്മേളനത്തില്‍ മെമ്പര്‍ സെക്രട്ടറി മിനിമോള്‍ എബ്രഹാം,
ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍ രാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button