ബംഗളൂരു: ചൂടുവെള്ളത്തില്‍ മഞ്ഞളും ഉപ്പും കലക്കി വായില്‍ കൊണ്ടാല്‍ കൊവിഡ് മാറുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ശ്രീരാമലു. ചൈനയില്‍ ഒട്ടേറെ പേര്‍ക്ക് ഇതിലൂടെ രോഗം മാറിയതായതായാണ് അറിവെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന വിവാദമായതോടെ പിന്നീട് വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.
‘മഞ്ഞളും ഉപ്പും ചേര്‍ത്ത വെള്ളം ദിവസേന മുന്നു നേരം വായില്‍ക്കൊള്ളുന്നതും തണുത്ത വെള്ളത്തിനു പകരം ചൂടുവെള്ളം കുടിക്കുന്നതും ശീലമാക്കണം. ഞാനൊരു ഡോക്ടറല്ലെങ്കിലും ഇത്തരം ശീലങ്ങളിലൂടെ ചൈനയില്‍ ഒട്ടേറെപ്പേര്‍ രോഗ മുക്തി നേടിയെന്നാണ് അറിയാന്‍ കഴിഞ്ഞത്’.-ശ്രീരാമലു പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ ആരോഗ്യമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തിയതിനെതിരെ ഒട്ടേറെ പേര്‍ രംഗത്തുവന്നു. രോഗാണുക്കളെ നശിപ്പിക്കാനുള്ള മഞ്ഞളിന്റെയും ഉപ്പിന്റെയും ഗുണമാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു.