ബംഗളൂരു: ഔദ്യോഗിക വസതിയിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ക്വാറന്റൈനില്‍. യെദിയൂരപ്പയുടെ ഡ്രൈവര്‍ക്കും പാചകക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ ഔദ്യോഗീക വസതി അടച്ചു.
മുഖ്യമന്ത്രിയുടെ ആരോഗ്യം തൃപ്തികരമാണെന്നും എങ്കിലും അദ്ദേഹം ക്വാറന്റൈനില്‍ പോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.പി. രേണുകാചാര്യ പറഞ്ഞു. കുമാര പാര്‍ക്ക് റോഡിലുള്ള ഔദ്യോഗീക വസതിയിലാണ് അദ്ദേഹം ക്വാറന്റൈനില്‍ കഴിയുന്നത്.
മുഖ്യമന്ത്രി എല്ലാ ഔദ്യോഗീക പരിപാടികളും റദ്ദാക്കി. കഴിഞ്ഞമാസം അദ്ദേഹത്തിന്റെ ഓഫീസിലെ നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍, ഇലക്ട്രീഷ്യന്‍, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസിലെ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചിരുന്നു.