കര്‍ണാടക അതിര്‍ത്തി തുറന്നില്ല,കേസ് ഇന്ന് സുപ്രീംകോടതിയില്‍
ഡല്‍ഹി:ലോക്ക് ഡൗണ്‍ കാലത്ത് മംഗലാപുരം ദേശീയപാത കേരളത്തിന് തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടകം സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അതിര്‍ത്തി തുറക്കാന്‍ സാധിക്കില്ലെന്ന് കര്‍ണാടകം ഹര്‍ജിയില്‍ പറയുന്നു. കാസര്‍കോട് മേഖല കൊവിഡിന്റെ പ്രഭവ കേന്ദ്രമായതിനാല്‍ ഗതാഗതം പുനസ്ഥാപിക്കാനാവില്ലെന്നാണ് കര്‍ണാടകത്തിന്റെ വാദം.
കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഉത്തരവിറക്കും മുമ്പ് തങ്ങളുടെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിട്ടുമുണ്ട്.
കാസര്‍കോട് – മംഗലാപുരം ദേശീയപാത കൊടുക്കണമെന്നാണ് കര്‍ണാടക സര്‍ക്കാരിനോട് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. അടിയന്തിര വൈദ്യ ആവശ്യത്തിന് വേണ്ടി തുറന്നുകൊടുക്കണമെന്നാണ് ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര സര്‍കാറിന്റെ കീഴിലുള്ള ഹൈവേകള്‍ തടസ്സപെടുത്തിയാല്‍ നിയമ നടപടി വരെ എടുക്കാമെന്നും കോടതി സൂചിപ്പിച്ചു. കര്‍ണാടക സര്‍ക്കാരിന് എതിരെ ഒരു ഉത്തരവും പാസാക്കുന്നില്ലെന്ന് പറഞ്ഞ കോടതി, കേന്ദ്ര സര്‍ക്കാരിനാണ് നിര്‍ദ്ദേശം നല്‍കുന്നതെന്നും പറഞ്ഞു.
ഇന്ത്യന്‍ യൂണിയന്റെ ഭാഗം ആയിരിക്കുനടിലത്തോളം കാലം കര്‍ണാടക സര്‍ക്കാര്‍ ഓരോ പൗരന്റെയും മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും ഈ കാര്യം കര്‍ണാടക സര്‍ക്കാര്‍ മനസ്സിലാക്കി ഇപ്പോള്‍ ഉള്ള പ്രതിസന്ധിക്ക് പരിഹാരം കാണും എന്ന് പ്രതീക്ഷ എന്നും ഉത്തരവില്‍ പറയുന്നു.