NationalNews

കാർഗിൽ സ്ഫോടനം:മൂന്ന് മരണം, പൊട്ടാതെ കിടന്ന ഷെൽ പൊട്ടിത്തെറിച്ചെന്ന് നിഗമനം

ശ്രീനഗര്‍ : ജമ്മു കശ്മീരിൽ ദ്രാസിലെ ആക്രിക്കടയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം. ആക്രി കടയിലെ പൊട്ടാതെ കിടന്നിരുന്ന ഷെല്ലാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷെല്ലിന്റെതെന്ന് കരുതുന്ന മെറ്റൽ ഭാഗം കണ്ടെടുത്തതായി കാർഗിൽ എസ് എസ് പി വിശദീകരിച്ചു.

ഇന്നലെ വൈകിട്ടുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. പരിക്കേറ്റ 9 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ പൊലീസ് സുരക്ഷാ വർദ്ധിപ്പിച്ചിട്ടുണ്ട്.

വൈകിട്ടോടെയാണ് ദ്രാസില്‍ സ്ഫോടനമുണ്ടാകുന്നത്. ആക്രി സാധനങ്ങള്‍ വില്ക്കുന്ന മേഖലയാണിത്.പരിക്കേറ്റവരെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങനെ സ്ഫോടനമുണ്ടായി എന്നത് സംബന്ധിച്ച് പൊലീസ് മേഖലയില്‍ അന്വേഷണം നടത്തുകയാണ്.

ഒരു സ്ഫോടനമാണ് ഉണ്ടായതെന്നാണ് ജമ്മു കശ്മീരിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏത് സാഹചര്യത്തിലാണ് സ്ഫോടനമുണ്ടായത് എന്നതിനെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ആക്രിക്കടയിലാണോ സ്ഫോടനമുണ്ടായതെന്നും പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.

പൊലീസും രക്ഷാ പ്രവര്‍ത്തകരുമെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ്.  സ്ഫോടനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker