Home-bannerKeralaNewsRECENT POSTS

നാലുവര്‍ഷം ജീവന് തുല്യം സ്‌നേഹിച്ച അമ്മുവിനെ അനു കൊല്ലാനുള്ള കാരണമെന്ത്? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 24കാരന്റെ അമ്മ

തിരുവനന്തപുരം: കാരക്കോണത്ത് പത്തൊന്‍പതുകാരിയായ കാമുകിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യുവാവിന്റെ അമ്മ രംഗത്ത്. പെണ്‍കുട്ടിയുടെ അച്ഛന്‍ തന്റെ മകനെ ദുര്‍സ്വഭാവക്കാരനെന്ന് മുദ്രകുത്തുകയും തന്റെ മകനുമായുള്ള ബന്ധത്തില്‍ നിന്നും അവളെ പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് മകനുമായുള്ള ബന്ധത്തില്‍ നിന്നു അഷിക പിന്മാറിയതെന്ന് യുവാവിന്റെ അമ്മ പറയുന്നു.

തുറ്റിയോട് അപ്പുവിലാസം വീട്ടില്‍ അജിത്കുമാറിന്റെയും സീമയുടെയും മകള്‍ അമ്മു എന്ന് വിളിപ്പേരുള്ള അഷികയെയാണ് വിളവംകോട് രാമവര്‍മ്മന്‍ചിറ ചെറുകുഴന്തല്‍കാല്‍ വീട്ടില്‍ മണിയുടെയും രമണിയുടെയും മകന്‍ അനു കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ അനുവും ജീവനൊടുക്കിയിരുന്നു.

അഷികയെ കൊല്ലാന്‍ ഉറപ്പിച്ചെത്തിയ അനു ഇന്നലെ രാവിലെ ഒന്‍പതരയോടെ സുഹൃത്തിന്റെ ബൈക്കിലാണ് വീട്ടുമുറ്റത്തെത്തിയത്. തുടര്‍ന്ന് അഷികയുടെ വീട്ടിലേക്കു കയറി. സംഭവ സമയം അഷികയുടെ അപ്പൂപ്പന്‍ വീട്ടു മുറ്റത്തും അമ്മൂമ്മ തുണിവിരിക്കാനായി ടെറസിലുമായിരുന്നു. അപ്പൂപ്പനെ തള്ളിമാറ്റിയ അനു അഷികയുടെ മുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു. ‘അമ്മമ്മേ ഓടിവാ, എന്നെ കൊല്ലാന്‍ പോകുന്നേ’ എന്ന് അഷിക നിലവിളിച്ചു. ഇതിനിടെ അനു കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് അഷികയുടെ കഴുത്ത് മുറിച്ചു. തുടര്‍ന്ന് അഷികയെ കട്ടിലിലേയ്ക്ക് തള്ളിയിട്ട ശേഷം അനുവും സ്വയം കഴുത്ത് മുറിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കതക് ചവിട്ടി തുറപ്പോള്‍ ഇരുവരും ബോധരഹിതരായി കിടക്കുകയായിരുന്നു. വെള്ളറട പൊലീസ് എത്തിയാണ് ഇരുവരെയും കാരക്കോണം മെഡിക്കല്‍ കോളേജിലെത്തിച്ചത്. അഷിക വീട്ടില്‍ വച്ചു തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അനു ആശുപത്രിയിലാണ് മരിച്ചത്.

അനുവും അഷികയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെങ്കിലും അഷിക അടുത്തിടെ അടുപ്പം ഉപേക്ഷിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. അനു മകളെ ശല്യം ചെയ്യുന്നതായി അഷികയുടെ പിതാവ് എട്ടു മാസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മേലില്‍ ശല്യം ചെയ്യില്ലെന്ന് പോലീസിനോടു സമ്മതിച്ച് അന്ന് ഒത്തുതീര്‍പ്പിലെത്തിയതുമാണ്. എന്നാല്‍ ഇതിനുശേഷം അഷികയും അനുവും വീണ്ടും ബന്ധം തുടര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button