ഇടുക്കി: എന്റെ പൊന്നേന്ന് സ്വർണത്തേ വിളിയ്ക്കൻ വരട്ടെ . പോക്കു പോയാൽ കുഞ്ഞൻ കാന്താരിയുടെ വില അധികമല്ലാതെ സ്വർണ്ണത്തെ പിന്തള്ളും കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുകയാണ്. കാന്താരി വില കിലോയ്ക്ക് 1000 മുകളിലാണിപ്പോള്‍. കാന്താരി വില കിലോയ്ക്ക് ആയിരം കടക്കാന്‍ കാരണം കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗം തടയാനും കഴിയുമെന്ന കണ്ടെത്തലാണ്. ഇതോടൊപ്പം ചില ആയുര്‍വേദ ഔഷധങ്ങള്‍ക്ക് കാന്താരി പ്രധാന ഘടകമായി മാറിയതും ആവശ്യം വര്‍ധിപ്പിച്ചു.
ഇടുക്കിയില്‍ ധാരാളം കാന്താരി കൃഷി നടക്കുന്നതിനാല്‍ 300-600 രൂപയാണ് കാന്താരിയുടെ വില. മറ്റിടങ്ങളില്‍ വില 1000 – 1200 രൂപ വരെയെത്തി.കീടങ്ങളുടെ ആക്രമണ സാധ്യതയും മറ്റു ചെടികളെക്കാള്‍ കുറവാണ്. ആവശ്യക്കാർ ഏറിയിട്ടും ഉൽപ്പാദകർ കൂടുതലായി വർധിയ്ക്കത്തതാണ് വില ഉയർന്നു നിൽക്കുമെന്നും കച്ചവടക്കാർ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News