മക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണം; വീണ്ടും വിവാദ പരാമര്‍ശവുമായി നടി കങ്കണ
മുംബൈ: ലൈംഗികതയെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങള്‍ തുറന്നു പറഞ്ഞ് നടി കങ്കണ റണാവത്ത് വീണ്ടും വിവാദത്തില്‍. ന്യൂഡല്‍ഹിയില്‍ ടിവി ചാനലുകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് താരം വിവാദ പരാമര്‍ശം നടത്തിയത്. ഒരു വ്യക്തിക്ക് അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യം വേണമെന്ന് കങ്കണ അഭിപ്രായപ്പെട്ടു. ഉത്തരവാദിത്വ ബോധത്തോടെ മക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണമെന്നും, മക്കള്‍ക്ക് ലൈംഗിക ബന്ധങ്ങള്‍ ഉണ്ടാകുന്നതില്‍ സന്തോഷിക്കണമെന്നും താരം തുറന്ന് പറഞ്ഞു.
ആരെയും പേടിപ്പിക്കാതെ ഇഷ്ടമുള്ള ആരോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട് എന്ന് തുറന്നു പറഞ്ഞ കങ്കണ തന്റെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും വെളിപ്പെടുത്തി. തന്നെ പഠിപ്പിച്ച അധ്യാപകനോട് ആണ് ആദ്യമായി പ്രണയം തോന്നിയതെന്നും അതിനുശേഷം തന്റെ കൂട്ടുകാരിയുടെ സുഹൃത്തുമായി പ്രണയത്തിലായിരുന്നുവെന്നും താരം പറയുന്നു. ഇപ്പോള്‍ നടിയുടെ പ്രസ്താവനയ്ക്കെതിരെ വന്‍ രോഷമാണ് സോഷ്യല്‍മീഡിയയിലും മറ്റും നടക്കുന്നത്. പ്രസ്താവന പിന്‍വലിക്കണമെന്നാണ് ഉയരുന്ന ആവശ്യം.