News
‘ബി.ജെ.പി നേതാക്കള്‍ എത്ര തവണ വന്നാലും തമിഴ്‌നട്ടില്‍ താമര വിരിയില്ല’; വെല്ലുവിളിച്ച് കനിമൊഴി
ചെന്നൈ: ബിജെപി നേതാക്കള്‍ എത്ര തവണ സംസ്ഥാനത്തേയ്ക്ക് വന്നാലും യാതൊരു പ്രശ്നവുമില്ല, താമര ഇവിടെ വിരിയുകയില്ലെന്ന് ഡിഎംകെ നേതാവ് കനിമൊഴി. രാമേശ്വരത്ത് നെയ്ത്തുകാരുമായി സംവദിക്കുന്നതിനിടെയാണ് ബിജെപിക്കെതിരെ ഡിഎംകെ നേതാവ് ആഞ്ഞടിച്ചത്.
തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ രജനീകാന്തിനെ മുന്നില്‍ നിര്‍ത്തി സവര്‍ണ ഹിന്ദുത്വശക്തികളെ ഒന്നിപ്പിക്കാനും അതിലൂടെ ദ്രാവിഡ രാഷ്ട്രീയത്തെ തകര്‍ക്കാനുമായിരുന്നു അമിത് ഷായെ ഇറക്കി ബിജെപി നീക്കമിട്ടത്.
എന്നാല്‍, ആരോഗ്യപ്രശ്നങ്ങള്‍ മൂലം രാഷ്ട്രീയത്തിലേക്ക് ഉടനില്ലെന്ന് രജനികാന്ത് പ്രഖ്യാപിച്ചതോടെ ബിജെപിയുടെ നീക്കങ്ങള്‍ പാളുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാറിനെതിരെ ശക്തമായ നിലപാടുമായി കനിമൊഴിയും രംഗത്തെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News