Entertainment
ലൈംഗിക ചുവയുള്ള പെരുമാറ്റങ്ങള്‍ക്ക് നോ പറഞ്ഞതിനാല്‍ ഒരുപാട് അവസരങ്ങള്‍ നഷ്ടമായി; തുറന്ന് പറഞ്ഞ് കനി കുസൃതി
സിനിമ മേഖലയിലെ ചിലര്‍ ലൈംഗിക ചുവയുള്ള പെരുമാറ്റങ്ങള്‍ക്കു നോ പറഞ്ഞതുമൂലം വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് നടി കനി കുസൃതി. റിപ്പോര്‍ട്ടര്‍ ടി വിയിലെ മീറ്റ് ദി എഡിറ്റേഴ്‌സ് എന്ന പരിപാടിയിലാണ് നടി ഇക്കാര്യം പറഞ്ഞത്. സിനിമയില്‍ സംവരണം വേണമെന്നും കനി കുസൃതി ആവശ്യപ്പെട്ടു.
‘സിനിമയില്‍ വന്ന സമയത്ത് ഒരാള്‍ വിളിച്ചു ജയശ്രീ ചേച്ചിയോട്(അമ്മയോട്) അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അമ്മയ്ക്ക് അത് മനസിലായില്ല.
നോ പറയാനുള്ള ധൈര്യം ഉണ്ടായിരുന്നതുകൊണ്ട് നേരിട്ട് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഫോണില്‍ വിളിച്ച് രാത്രി സ്‌ക്രിപ്റ്റ് പറയുക, പിന്നീട് അതിന്റെ ചുവ മാറുക അതൊക്കെ ഉണ്ടായിട്ടുണ്ട്. ഫോണ്‍ കട്ട് ചെയ്യും. പിന്നീട് ആ സിനിമ വേറെ നടിയെ വെച്ച് പുറത്തിറങ്ങുകയും ചെയ്യും കനി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News