FeaturedKeralaNews

ആഴക്കടൽ മത്സ്യബന്ധന കരാർ :ആദ്യ പരാതി നൽകിയത് ഇടത് മത്സ്യത്തൊഴിലാളി സംഘടനകൾ,വെളിപ്പെടുത്തലുമായി കാനം രാജേന്ദ്രൻ

തിരുവനന്തപുരം:ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടത് മത്സ്യത്തൊഴിലാളി സംഘടനയാണ് ആഴക്കടൽ കരാറുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു. അതേത്തുടർന്നാണ് അന്വേഷണം നടക്കുന്നതെന്നും കാനം പറഞ്ഞു.

“മത്സ്യത്തൊഴിലാളികൾക്കൊപ്പം നിൽക്കുന്ന സർക്കാരാണ് കേരളത്തിലേത്. അവർക്കായി ഈ അഞ്ചുവർഷക്കാലവും നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആഴക്കടൽ മത്സ്യബന്ധനത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ കോൺ​ഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും വ്യത്യസ്തമായിട്ടുള്ള നിലപാടുള്ളത് ഇടതുപക്ഷ പാർട്ടികൾക്കാണ്”. കാനം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനം വന്നത് പന്ത്രണ്ടാം തീയതിയാണ്. എന്നാൽ അതിന് ദിവസങ്ങൾക്ക് മുമ്പ് ഒമ്പതാം തീയതി ഞങ്ങളുടെ മത്സ്യത്തൊഴിലാളി സംഘടനകൾ ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അവിടെ നിന്നാണ് ഇതിനേക്കുറിച്ച് അന്വേഷിക്കുന്നത്. അങ്ങനെയാണ് സർക്കാർ ആ കരാർ വേണ്ടെന്ന് വച്ചത്.

സർക്കാർ കരാറിലൊന്നും ഏർപ്പെട്ടിട്ടില്ല. ധാരണാപത്രത്തിനെതിരെ പറയുകയാണെങ്കിൽ ജിമ്മിന്റെ കാലത്ത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ എന്തെല്ലാം എം.ഓ.യുകളാണ് വെച്ചതെന്നും അദ്ദേഹം ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker