കാനത്തിനെതിരെ പോസ്റ്റര്‍ പതിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മാത്യുഭൂമി ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം ഭാരവാഹികളില്‍ ചിലര്‍ കൂടി ഉള്‍പ്പെട്ട സംഘമാണ് പോസ്റ്റര്‍ പതിച്ചത്. അതേസമയം സംഭവത്തിന് പിന്നില്‍ മാധ്യമ ഗൂഢാലോചന ആരോപിച്ച് ജില്ലാ നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നേതൃത്വം പോലീസിനെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിക്കും ഒരു മണിക്കും ഇടയിലാണ് നഗരത്തിലെ പ്രധാനപ്പെട്ട മൂന്ന് ഇടങ്ങളിലായി പോസ്റ്റര്‍ പതിച്ചത്. കാറില്‍ എത്തിയ നാലംഗസംഘമാണ് ഇതിന് പിന്നില്‍. വെള്ള നിറത്തിലുള്ള ഐ ട്വന്റി കാറില്‍ വന്ന് പോസ്റ്റര്‍ പതിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നഗരത്തിലെ മൂന്ന് ഇടങ്ങളിലാണ് പോസ്റ്റര്‍ പതിച്ചത്. ഇതില്‍ ആലപ്പുഴ ബോട്ട്‌ജെട്ടിക്ക് സമീപമുള്ള സ്ഥാപനത്തിന്റെ പുറം മതിലില്‍ പോസ്റ്റര്‍ പതിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.