അമ്മയുടെ രണ്ടാം വിവാഹത്തിന് സാക്ഷിയായി താരപുത്രി; ബിഗ്‌ബോസ് താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറല്‍
ഇന്ത്യയിലെ ഏറ്റവും റേറ്റിംഗിലുള്ള ടെലിവിഷന്‍ പരിപാടിയായി ബിഗ് ബോസ് തുടരുകയാണ്. എല്ലാ ഭാഷകളിലും തന്നെ ഷോ നടക്കുന്നുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍ അവതാരകനായി എത്തിയ പരിപാടിയ്ക്ക് ആരാധകര്‍ കൂടിക്കൊണ്ടിരിക്കുകയാണ്. വലിയ പ്രശസ്തിയില്ലാത്ത ആളുകള്‍ പോലും ബിഗ് ബോസിലൂടെ വലിയ ആരാധക പിന്തുണ സ്വന്തമാക്കുന്നതാണ് കണ്ട് വരുന്നത്. ഇതിനിടെ പല പ്രണയങ്ങളും തളിരിടുന്നു എന്നതാണ് രസകരമായ കാര്യം. മലയാളത്തില്‍ പേര്‍ളിയും ശ്രീനിഷിന്റെയും പ്രണയമായിരുന്നു തരംഗമായത്.
ഇതരത്തില്‍ ഒരു പ്രണയ വിശേഷമാണ് ഇപ്പോള്‍ ഹിന്ദി ബിഗ് ബോസില്‍ നിന്നും എത്തിയിരിക്കുന്നത്. ടെലിവിഷന്‍ താരമായിരുന്ന കാമ്യ പഞ്ചാബിയാണ് ആരാധകരോട് തന്റെ വിവാഹക്കാര്യം പുറത്ത് പറഞ്ഞിരിക്കുന്നത്. കാമ്യയുടെ ആണ്‍സുഹൃത്ത് ഷലബ് ദാംഗുമായിട്ടുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇതിന് പിന്നാലെ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്. കാമ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ പത്ത് വയസുള്ള ഒരു മകള്‍ ഉണ്ട്. രസകരമായ കാര്യം അമ്മയുടെ രണ്ടാം വിവാഹത്തിന് സമ്മതം മൂളിയത് മകള്‍ ആര ആണെന്നുള്ളതാണ്. സമാനമായി കാമ്യയുടെ സുഹൃത്ത് ഷലബ് ദാംഗിനും ആദ്യ വിവാഹത്തില്‍ ഇഷാന്‍ എന്നൊരു മകനുണ്ട്. രണ്ട് മക്കളും മാതാപിതാക്കളുടെ വിവാഹത്തിന് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് ആഘോഷമായി നടത്തുന്നത്.