മദ്രാസ് സര്‍വ്വകലാശാലയില്‍ കമല്‍ ഹാസനെ തടഞ്ഞു
ചെന്നൈ: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന മദ്രാസ് സര്‍വകലാശാല വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസനെ പോലീസ് തടഞ്ഞു. സുരക്ഷയെ കരുതിയാണ് കാമ്പസിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്നാണ് വിശദീകരണം. തടഞ്ഞതോടെ പ്രധാന ഗേറ്റിനു മുന്നില്‍ നിന്നാണ് പ്രതിഷേധമുയര്‍ത്തുന്ന വിദ്യാര്‍ത്ഥികളുമായി കമല്‍ഹാസന്‍ സംസാരിച്ചത്.
സര്‍വകലാശാലയ്ക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും, മരിക്കും വരെ താന്‍ തന്നെ തന്നെ ഒരു വിദ്യാര്‍ത്ഥിയായാണ് കണക്കാക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. താന്‍ പാര്‍ട്ടി തുടങ്ങിയാലും ഇല്ലെങ്കിലും താന്‍ ശബ്ദമുയര്‍ത്തിക്കൊണ്ട ഇരിക്കും, എന്നാല്‍ പാര്‍ട്ടി ആരംഭിച്ച സ്ഥിതിയില്‍ ഇവിടെയെത്തി ഇവരെ കാണേണ്ടത് തന്റെ കടമയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ താരത്തെ തടഞ്ഞതിനെക്കുറിച്ച് ചോദ്യമുയര്‍ത്തിയപ്പോള്‍ ആരെയും അകത്തു കയറാന്‍ അനുവാദം നല്‍കുന്നതും പ്രവേശനം തടയുന്നതും തങ്ങളുടെ ജോലി അല്ലെന്ന് പോലീസ് പ്രതികരിച്ചു. പ്രധാന കവാടത്തിന്റെ താക്കോല്‍ യൂണിവേഴ്സിറ്റി അധികൃതരുടെ പക്കലാണെന്നും പോലീസ് അറിയിച്ചു.