Home-bannerKeralaNewsTrending
കല്ലടയിലെ പീഡനശ്രമം: വനിതാ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം: കല്ലട ബസിലെ യാത്രക്കിടെ യുവതിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് പീഡനശ്രമം നടന്നത്. തമിഴ്നാട്ടുകാരി യുവതിയെയാണ് രണ്ടാം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കിടന്നുറങ്ങുകയായിരുന്ന യുവതിയെ െൈഡ്രവര്‍ കയറിപ്പിടിക്കുകയായിരുന്നു. ഇരുട്ടത്ത് അറിയാതെ സംഭവിച്ചതാണെന്നായിരുന്നു ഡ്രൈവറുടെ ന്യായം.
എന്നാല്‍ ആവശ്യത്തിനു വെളിച്ചമുണ്ടായിരുന്നെന്നും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതാണെന്നും യുവതി പറയുന്നു. യാത്രക്കാരി ബഹളംവച്ചതിനെ തുടര്‍ന്ന് യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസിനു കൈമാറിയത്. സംഭവത്തില്‍ ബസ് ഉടമയെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News