CrimeKeralaNewsRECENT POSTS
ബര്‍ത്തില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ ഇടുപ്പില്‍ കയറിപ്പിടിച്ചു, യാത്രക്കാരി ബഹളം വെച്ചതോടെ ഡ്രൈവര്‍ മാപ്പ് പറഞ്ഞു; സഹയാത്രികന്റെ നിര്‍ണായക മൊഴി
മലപ്പുറം: കല്ലട ബസില്‍ ഡ്രൈവര്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നിര്‍ണായക മൊഴിയുമായി സഹയാത്രികന്‍. ബര്‍ത്തില്‍ കിടന്നുറങ്ങിയപ്പോള്‍ പ്രതി ഇടുപ്പില്‍ കയറിപിടിച്ചുവെന്ന് യുവതി പറഞ്ഞു. ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുന്ന ശബ്ദം കേട്ടാണ് താനും മറ്റ് യാത്രക്കാരും ഉണര്‍ന്നത്. ഞങ്കള്‍ എഴുന്നേറ്റപ്പോള്‍ ഡ്രൈവര്‍ മാപ്പ് പറയുന്നുണ്ടായിരുന്നുവെന്നും യാത്രക്കാരന്‍ പറഞ്ഞു.
കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയായ 25കാരിയായ തമിഴ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ബസിലെ രണ്ടാം ഡ്രൈവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫാണ് അറസ്റ്റിലായത്.പുലര്‍ച്ചെ രണ്ടരയോടെ സ്ലീപ്പര്‍ ബസ് കോഴിക്കോട് പിന്നിട്ടപ്പോഴാണ് ആക്രമണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News