‘വിക്ര’ത്തിന്‍റെ വിജയം ‘കൈതി’ക്ക് നേട്ടം, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ റെക്കോര്‍ഡ് കാഴ്ച്ചക്കാര്‍
കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ‘വിക്രം’ സിനിമയുടെ വമ്പന്‍ വിജയത്തില്‍ നേട്ടം കൊയ്ത് ‘കൈതി’ സിനിമയും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ‘കൈതി’ സിനിമക്ക് കാഴ്ച്ചക്കാര്‍ ഏറെയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹോട്ട് സ്റ്റാറില്‍ നൂറ് ശതമാനം കാഴ്ച്ചക്കാരുടെ ഉയര്‍ച്ച രേഖപ്പെടുത്തിയതായും സോണി ലിവില്‍ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയതായും ഫിലിം അനലിസ്റ്റ് ഹിമേഷ് റിപ്പോര്‍ട്ട് ചെയ്തു.
The success of #Vikram has pushed the viewership of #Kaithi across digital platforms. While there is over 100% spike for Tamil version on Hotstar, the Hindi version is trending at number 1 on Sony Liv. There is also an upward swing in YouTube viewership for Hindi dubbed. #Karthi
— Himesh (@HimeshMankad) June 14, 2022
യൂട്യൂബില്‍ അപ് ലോഡ് ചെയ്ത കൈതിയുടെ ഹിന്ദി ഡബ്ബ് വേര്‍ഷനും റെക്കോര്‍ഡ് കാഴ്ച്ചക്കാരാണുള്ളത്. നാല് കോടി ഇരുപത്തി ഒന്ന് ലക്ഷത്തിന് മുകളില്‍ കാഴ്ച്ചക്കാരാണ് ‘കൈതി’ ഹിന്ദി ഡബ്ബ് വേര്‍ഷന്‍ ഇതുവരെ കണ്ടുതീര്‍ത്തത്. ‘വിക്രം’ കണ്ട് ആസ്വദിച്ച ആരാധകര്‍ അതിന്‍റെ ആവേശവും ‘കൈതി’യുടെ യൂട്യൂബ് പതിപ്പിന് താഴെ പങ്കുവെക്കുന്നുണ്ട്.
കാർത്തിയെ നായകനാക്കി 2019ൽ ലോകേഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കൈതി’. ഡില്ലി എന്ന മുൻതടവുപുള്ളിയുടെ കഥ പറഞ്ഞ ആക്ഷൻ ത്രില്ലറിൽ നരേനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ‘കൈതി’ സിനിമയിലെ പല കഥാപാത്രങ്ങളെയും വികത്തിലും ലോകേഷ് കൊണ്ടുവന്നിരുന്നു. ‘മാനഗരം’, ‘മാസ്റ്റർ’ എന്നീ രണ്ട് സിനിമകള്‍ മാറ്റി നിർത്തി ‘കൈതി’യും ‘വിക്രമും’ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെട്ട സിനിമകളാണെന്ന് ലോകേഷ് തന്നെ വ്യക്തമാക്കിയിരുന്നു. ‘കൈതി’ സിനിമയേക്കാള്‍ പത്തിരട്ടി വലുപ്പമുള്ളതാകും ‘കൈതി 2’ എന്ന് നിര്‍മാതാവ് എസ്.ആര്‍ പ്രഭുവും വെളിപ്പെടുത്തിയിരുന്നു. വിജയ് നായകനായ ലോകേഷ് സിനിമ പൂര്‍ത്തിയായതിന് ശേഷം ‘കൈതി 2’ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.