കനത്ത മഴ, കണ്ണൂരിലും കാസര്‍കോട്ടും റെഡ് അലര്‍ട്ട് തുടരുന്നു,താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി,നൂറുകണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍
കാസര്‍കോട്: ജില്ലയിൽ കാലവര്‍ഷം മാറ്റമില്ലാതെ തുടരുന്നു.കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട ആളുകളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. കാഞ്ഞങ്ങാട് , അരയി, പനങ്ങാട്, പുല്ലൂര്‍ പെരിയ, അണങ്കൂര്‍ പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി ഉയര്‍ന്നത്. തോടും പുഴകളും കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഒറ്റപ്പെട്ടു. അഗ്‌നിശമനസേന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് വയോധികരടക്കമുള്ളവരെ വീടുകളില്‍ നിന്നും മാറ്റിയത്.
സ്ഥലം സന്ദര്‍ശിച്ച റവന്യു അധികൃതര്‍ വീട്ടുകാരോട് മാറിതാമസിക്കുവാന്‍ ആവശ്യപ്പെട്ടു. താത്കാലിക ദുരിതാശ്വസ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. വെള്ളമുയര്‍ന്നതോടെ കാഞ്ഞങ്ങാട് മടിക്കൈ റോഡ് താല്‍ക്കാലികമായി അടച്ചു. മലയോരത്ത് ചെറിയ തോതില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുണ്ട്. കടലും പ്രക്ഷുബ്ധമാണ്. നാളെയും മഴ തുടര്‍ന്നാല്‍ ദുരിതങ്ങളുമേറുമെന്ന ആശങ്കയിലാണ് അധികൃതരും നാട്ടുകാരും.കണ്ണൂര്‍ ജില്ലയിലും മഴക്കെടുതി തുടരുകയാണ്. ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ടുണ്ട്.വിവിധയിടങ്ങളിലാ