EntertainmentNationalNews

തന്റെ പ്രശസ്തി ഗ്രാമത്തില്‍ അറിഞ്ഞപ്പോള്‍ മുതല്‍ താന്‍ നിലക്കടല വില്‍ക്കാന്‍ പോകുന്നത് നിര്‍ത്തി, സെലിബ്രിറ്റി എന്ന നിലയില്‍ അത് അപമാനം; ‘ആരെങ്കിലും എന്നെ തട്ടിക്കൊണ്ടുപോകാതിരിക്കാന്‍ പുറത്ത് പോകരുതെന്നാണ് അയല്‍ക്കാര്‍ പറയുന്നതെന്ന് ‘കച്ച ബദാ’ മിലൂടെ ശ്രദ്ധ നേടിയ ഭുബന്‍ ബദ്യാകര്‍

വളര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന വലിയൊരു ശൃംഖലയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഒരാള്‍ വൈറലാകാനും സെലിബ്രിറ്റി ആകാനുമെല്ലാം കണ്ണടച്ചു തുറക്കുന്ന സമയം മതി. കേരളത്തില്‍ നിന്നും പെര്‍ഫക്ട് ഓക്കെ വൈറലായത് പോലെ ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കച്ച ബദാം. ബംഗാളിലെ നിലക്കടല വില്‍പനക്കാരനായ ഭുബന്‍ ബദ്യാകര്‍ ആണ് ഇതിന്റെ സൃഷ്ടാവ്. നിലക്കടല വില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭുബന്‍ ബദ്യാകര്‍ ഈ ഗാനം സൃഷ്ടിച്ചത്. എന്നാല്‍, ഇപ്പോള്‍ ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയാണ്.

‘ഇന്ന് നിങ്ങളോടൊപ്പമുള്ളതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. എന്റെ ഗാനം എത്രത്തോളം വൈറലായി എന്നതിനെക്കുറിച്ച് ഇപ്പോഴും പൂര്‍ണ്ണമായി അറിയില്ല. എനിക്ക് നിങ്ങളിലേക്ക് എത്താന്‍ കഴിഞ്ഞു, നിങ്ങള്‍ എല്ലാവരും എന്നോട് വളരെയധികം സ്‌നേഹം ചൊരിഞ്ഞു. എനിക്ക് പ്രകടിപ്പിക്കാനുള്ള വാക്കുകളില്ല.’ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ ഒരു നൈറ്റ് ക്ലബില്‍ തിങ്ങിനിറഞ്ഞ ജനങ്ങളെ അഭിസംബോധന ചെയ്യവേ ഭുബന്‍ പറഞ്ഞു.
മൂന്ന് മാസം മുമ്ബ് 50 വയസുകാരനായ ഭുബന്‍ ബദ്യാകര്‍ നിലക്കടല വില്‍പ്പനയില്‍ നിന്നുള്ള തന്റെ എളിയ വരുമാനത്തില്‍ പത്ത് പേരടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ പാടുപെടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു മ്യൂസിക് കമ്പനി, അദ്ദേഹത്തിന് തന്റെ പാട്ടിന് റോയല്‍റ്റിയായി 1.5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബംഗാളിലെ ഏറ്റവും ജനപ്രിയമായ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൊന്നിലും ഭുബന്‍ പ്രത്യക്ഷപ്പെട്ടു. തന്റെ പ്രശസ്തി ഗ്രാമത്തില്‍ അറിഞ്ഞപ്പോള്‍ മുതല്‍ താന്‍ നിലക്കടല വില്‍ക്കാന്‍ പോകുന്നത് നിര്‍ത്തിയെന്ന് ഭുബന്‍ പറയുന്നു.

‘ആരെങ്കിലും എന്നെ തട്ടിക്കൊണ്ടുപോകാതിരിക്കാന്‍ പുറത്ത് പോകരുതെന്ന് എന്റെ അയല്‍ക്കാര്‍ എന്നോട് പറഞ്ഞു. ഇപ്പോള്‍ ഞാന്‍ ഇവിടെയുണ്ട്, നിങ്ങളില്‍ ഒരാളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു കലാകാരനായി തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനിപ്പോള്‍ ഒരു സെലിബ്രിറ്റിയായി. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ ഞാന്‍ നിലക്കടല വില്‍ക്കാന്‍ പോയാല്‍ അപമാനം നേരിടേണ്ടിവരും’. ഭുബന്‍ ബദ്യാകര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button