പിണറായി വിജയന്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് കെ. സുരേന്ദ്രന്‍
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പൊതു ജനങ്ങളുടെ പണംകൊണ്ട് നിയമപരമായി നിലനില്‍പ്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയില്‍ പോകുന്ന പിണറായി വിജയന്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സുരേന്ദ്രന്റെ പരിഹാസം.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയില്‍ പോകുന്ന പിണറായി വിജയന്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ നിയമസഭയില്‍ പാസ്സാക്കിയ പ്രമേയത്തിന് പോലും ഒരു വിലയുമില്ലെന്ന് അത് പാസ്സാക്കാന്‍ കൂട്ടുനിന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നിയമസഭാസമ്മേളനത്തിനും ചെലവായി ലക്ഷങ്ങള്‍. കേരളസര്‍ക്കാരിന് നിയമത്തിന്റെ ബാലപാഠമറിയുന്ന ഒരു ഉപദേശകന്‍ പോലുമില്ലേ? മുസ്‌ളീം വോട്ടുബാങ്കിനെ അപ്പാടെ മുന്നണിയിലെത്തിക്കാന്‍ തെരുവില്‍ കാണിക്കുന്ന അഭ്യാസങ്ങളൊന്നും പോരാത്തതുകൊണ്ടാണോ നികുതിപ്പണമെടുത്ത് ദുര്‍വ്യയം ചെയ്യുന്ന ഈ വിലകുറഞ്ഞ നടപടി? ഇത്തരം വങ്കത്തരങ്ങള്‍ക്ക് ജനങ്ങളുടെ പണം ചെലവഴിക്കുന്നതിനുപകരം പാര്‍ട്ടി ഫണ്ടില്‍നിന്ന് പണമെടുത്ത് ചെലവഴിക്കുകയാണ് വേണ്ടത്.