‘താത്തമാര്‍ പന്നിപെറും പോലെ പെറ്റുകൂട്ടും’ വംശീയാധിക്ഷേപം; കെ.ആര്‍ ഇന്ദിരയ്ക്കെതിരെ പരാതിയുമായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍
ഫേസ്ബുക്ക് പോസ്റ്റിലൂടെ വംശീയധിക്ഷേപം നടത്തിയ ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസറും എഴുത്തുകാരിയുമായ കെ ആര്‍ ഇന്ദിരയ്ക്കെതിരെ പരാതിയുമായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിപിന്‍ ദാസ്. ഇവര്‍ കഴിഞ്ഞദിവസം എഴുതിയ കുറിപ്പ് പ്രത്യേക മതവിഭാഗത്തെ അപമാനിക്കുന്നതാണെന്നും രാഷ്ട്രീയകലാപത്തിന് അഹ്വാനം ചെയ്യുന്നതാണെന്നും വിപിന്‍ ദാസ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ അന്തിമപട്ടികയില്‍ നിന്ന് 19 ലക്ഷമ പേര്‍ പുറത്തായതിനെ പരാമര്‍ശിച്ചായിരുന്നു പോസ്റ്റ്. പോസ്റ്റിനു താഴെവന്ന കമന്റിനു മറുപടിയായാണ് ഇന്ദിര മുസ്ലീം സ്ത്രീകളെ അപമാനിക്കുന്ന കുറിപ്പെഴുതിയത്. ‘താത്തമാര്‍ പന്നിപെറും പോലെ പെറ്റുകൂട്ടും അവരില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ പൈപ്പുവെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്നു കലര്‍ത്തിവിടണമെന്നായിരുന്നു’ ഇന്ദിരയുടെ വാക്കുകള്‍
കമന്റിനെതിരെ നിരവധിപ്പേരാണ് പ്രതികരിച്ചത്. നിരവധി സാമൂഹ്യപ്രവര്‍ത്തകരും ഇന്ദിരയ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇന്ദിര ഇതിനു മുന്‍പും വിവാദപരമായ പരാമര്‍ശങ്ങള്‍ ഫേസ്ബുക്കിലൂടെ നടത്തിയിട്ടുണ്ട്.