31.3 C
Kottayam
Saturday, September 28, 2024

സുധാകരനും സതീശനും കാണിച്ചതിലും വലിയ അച്ചടക്കരാഹിത്യം കാണിച്ചിട്ടില്ല,ആഞ്ഞടിച്ച് കെ.പി അനില്‍കുമാര്‍

Must read

കോഴിക്കോട്: ഡി.സി.സി പ്രസിന്റുമാരെ തിരഞ്ഞെടുത്തതിലെ തർക്കത്തിൽ പരസ്യപ്രതികരണത്തിന് തനിക്ക്നേരെയുള്ള അച്ചടക്കനടപടി തള്ളി കോൺഗ്രസ് നേതാവ് കെ.പി അനിൽകുമാർ. എന്ത് അച്ചടക്കരാഹിത്യമാണ് താൻ കാണിച്ചതെന്നും എവിടെ നിന്നാണ് ആരാണ് തന്നെ പുറത്താക്കിയതെന്നും അനിൽകുമാർ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരേ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. മുൻപ് പല കെപിസിസി പ്രസിഡന്റുമാർക്കെതിരേയും സുധാകരൻ നടത്തിയ വിമർശനങ്ങൾ, എംഎൽഎ മാത്രമായിരുന്നപ്പോൾ പാർട്ടി നേതാക്കൾ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിവർക്കെതിരേ സതീശൻ നടത്തിയിട്ടുള്ള വിമർശനങ്ങൾ എന്നിവയിലുണ്ടായ അച്ചടക്കരാഹിത്യം തനിക്ക് ഉണ്ടായിട്ടില്ലെന്നും അനിൽകുമാർ പറഞ്ഞു.

തന്നേക്കാൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഉമ്മൻ ചാണ്ടിയെ സസ്പെൻഡ് ചെയ്യുമോ എന്നാണ് അനിൽകുമാർ നേതൃത്വത്തോട് ചോദിക്കുന്നത്. ഗ്രൂപ്പിസം അവസാനിപ്പിക്കും എന്ന് പറഞ്ഞ് നേതൃമാറ്റം ഉണ്ടാക്കിയവർ പഴയതിലും മോശമായിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും അനിൽകുമാർ വിമർശിച്ചു. ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത ഒരാളേപ്പോലും പുതിയ പട്ടികയിൽ കാണിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാഥാർത്ഥ്യം വിളിച്ചുപറഞ്ഞാൽ എങ്ങനെയാണ് അച്ചടക്കലംഘനമാവുകയെന്നും അനിൽകുമാർ ചോദിക്കുന്നു.

കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും എഐസിസി അംഗവുമായ തന്നെ ആരാണ്, ഏത് ഫോറത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണോ സസ്പെൻഷൻ. സസ്പെൻഡ് ചെയ്തോട്ടേ പക്ഷേ അതിനുള്ള നടപടി ക്രമങ്ങൾ പാലിച്ചോ, ഫോണിൽ പോലും വിളിച്ച് വിശദീകരണം ചോദിക്കുകയോ ചെയ്യാതെ എങ്ങനെയാണ് സസ്പെൻഡ് ചെയ്യുകയെന്നും അദ്ദേഹം ചോദിക്കുന്നു. വിഷയം ചൂണ്ടിക്കാണിച്ച് നാളെ എഐസിസിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ചാനൽ ചർച്ചയിൽ പറഞ്ഞ അഭിപ്രായ പ്രകടനങ്ങൾ ആരേയും വ്യക്തിപരമായി അക്രമിക്കുകയെന്ന ഉദ്ദേശത്തോടെയല്ലെന്നും പാർട്ടിയെ രക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. 70 ശതമാനത്തിൽ അധികം വരുന്ന കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ് താൻ പങ്കുവെച്ചതെന്നും നൂറുകണക്കിന് ബ്ലോക്ക് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും തനിക്ക് പിന്തുണയറിയിച്ചുവെന്നും അനിൽ കുമാർ പറയുന്നു.

കോഴിക്കോട് ജില്ലയിൽ എം.കെ രാഘവനാണ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും വിമർശനം ആവർത്തിച്ചു. താൻ അല്ലാതെ ജില്ലയിൽ നിന്ന് ആരും പാർലമെന്ററി രംഗത്ത് വരരുതെന്ന വാശിയാണ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് ജില്ലയിൽ തോൽവി സമ്മാനിച്ചതെന്നും അനിൽകുമാർ പറഞ്ഞു.

ഒരു എംഎൽഎ അല്ലെങ്കിൽ എം.പി ഉണ്ടായാൽ പാർട്ടിയുടെ ആ പ്രദേശത്തെ സംഘടനയെ മുഴുവൻ അവരേ ഏൽപ്പിച്ചാൽ പാർട്ടിക്ക് എങ്ങനെയാണ് വളർച്ചയുണ്ടാവുകയെന്നും അനിൽകുമാർ ചോദിച്ചു. ഇപ്പോഴത്തെ പട്ടികയിൽ എല്ലാവരും പെട്ടിപിടിച്ച് സ്ഥാനം നേടിയവരാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Gold Rate Today: പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56760...

Popular this week