തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ തയ്യാറാവുന്നില്ലെന്ന വിമര്‍ശനവുമായി രംഗത്ത് വന്ന രാഷ്ട്രീയവിമര്‍ശകന്‍ കെ.എം ഷാജഹാന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല.
ബംഗാളില്‍ കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ പോലും നേരിട്ട് സന്ദര്‍ശിച്ച്, ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആത്മധൈര്യം പകരുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെന്നും ഇങ്ങ് കേരളത്തില്‍ ശീതികരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങള്‍ നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നുമാണ് കെ.എം ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എന്നാല്‍ ഷാജഹാന്റെ പോസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പോസ്റ്റിന് താഴെ തെറിയഭിഷേകം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
അങ്ങ് ബംഗാളില്‍ കോവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ പോലും നേരിട്ട് സന്ദര്‍ശിച്ച്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആത്മധൈര്യം പകര്‍ന്ന് നല്‍കി മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ഇങ്ങ് കേരളത്തില്‍ ശീതികരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങള്‍ക്ക് പുറകേ പ്രഖ്യാപനങ്ങള്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍!