25.3 C
Kottayam
Saturday, May 18, 2024

ജനങ്ങളുടെ ജീവനാണ് പ്രാധാന്യം; ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

Must read

തിരുവനന്തപുരം: ജാഗ്രത തുടരണമെന്നും ജനങ്ങളുടെ ജീവനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കിയ കൊവിഡ് ചികിത്സ കേന്ദ്രത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതല്‍ ക്ലസ്റ്ററുകള്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. സര്‍ക്കാര്‍ സി.എഫ്.എല്‍.ടി.സി (കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍)കള്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. രോഗ ലക്ഷണമുള്ളവരെ ഇവിടെക്കുമാറ്റും. ഗുരുതര രോഗമുള്ളവരെ ആശുപത്രിയിലേക്കു മാറ്റും.

ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ എത്തുന്നവര്‍ മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, കണ്ണട, മരുന്ന് (പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്ക്) തുടങ്ങിയ എല്ലാ അവശ്യവസ്തുക്കളും കൈവശം കരുതണം. ഭക്ഷണവും മരുന്നും ഇവിടെ നിന്നു നല്‍കും. ആരും മരണത്തിന് കീഴ്‌പ്പെടരുതെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week