30.6 C
Kottayam
Tuesday, May 14, 2024

കെ.എസ്.ആര്‍.ടി.സി മുതല്‍ അണ്ടിക്കമ്പനി വരെ കൊണ്ടു നടന്നിട്ടും സെന്‍കുമാരന്‍ സാറിന് ഇപ്പോഴും പിടികിട്ടാത്ത ഒന്നുണ്ട്

Must read

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല. സംഘിത്തരം എന്ന മനോരോഗം ബാധിച്ചയാളെയാണല്ലോ സംസ്ഥാന പൊലീസിന്റെ താക്കോല്‍ ഏല്‍പ്പിച്ചത് എന്നോര്‍ത്ത് മനസ്തപിക്കുന്നു എന്ന് ശ്രീ രമേശ് ചെന്നിത്തല പറഞ്ഞത് ആത്മാര്‍ഥതമായിത്തന്നെയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സൈക്കോസിസിന്റെ അവസ്ഥാന്തരങ്ങളില്‍ നന്നായി അഭിനയിക്കുന്ന സെന്‍കുമാരനെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒരിക്കല്‍ പരസ്യമായി ഒരു പൊലീസുകാരന്റെ കോളറില്‍ കുത്തിപ്പിടിച്ചപ്പോളാണ് ദ്വന്ദവ്യക്തിത്വം ആദ്യം കേരളം കണ്ടത്. ഗംഗേ ! എന്ന മനോജ് ഏബ്രഹാമിന്റെ ഒറ്റവിളിയാണ് അന്ന് കേരളപൊലീസിന്റെ മാനം രക്ഷിച്ചത്.??
പിണറായി വിജയന്‍ ലോകനാഥ് ബെഹ്റയെ കൊണ്ടു നടക്കുന്നതുപോലെ ഡിജിപിയെ അടുക്കളപ്പുറത്തിരുത്തുന്ന പരിപാടി അന്നത്തെ ആഭ്യന്തരമന്ത്രിക്കില്ലായിരുന്നതുകൊണ്ട് ഈ ദ്വന്ദവ്യക്തിത്വം മനസിലാക്കാനും കഴിഞ്ഞില്ല.

പക്ഷേ തെക്കുവടക്ക് എല്ലാ ജില്ലയിലും പോയി കാക്കിയിട്ടവരുടെ സല്യൂട്ട് വാങ്ങിയിട്ടും കെഎസ്ആര്‍ടിസി മുതല്‍ അണ്ടിക്കമ്പനി വരെ കൊണ്ടു നടന്നിട്ടും സെന്‍കുമാരന്‍ സാറിന് ഇപ്പോഴും പിടികിട്ടാത്ത ഒന്നുണ്ട്. അത് മലയാളിയുടെ മനസാണ്…സാര്‍ എത്ര അലറിക്കുരച്ചാലും മലയാളി മാറില്ലെന്നും അദ്ദേഹം പറയുന്നു

ഫെയ്സ്ബുക്ക് പോസ്റ്റ്

സെന്‍കുമാര്‍ സാറിന്റെ മറുപടി വരുമെന്ന് പേടിച്ച് മുട്ടിടിച്ച് ഇരിക്കുകയാണ് പ്രതിപക്ഷനേതാവ്….!

ഇരിങ്ങാലക്കുടയിലോ ചാലക്കുടിയിലോ എങ്ങോ ആണത്രെ ആ മഹാസംഭവം നടക്കാന്‍ പോവുന്നത്.

ഒന്നു പോടപ്പ…

സംഘിത്തരം എന്ന മനോരോഗം ബാധിച്ചയാളെയാണല്ലോ സംസ്ഥാന പൊലീസിന്റെ താക്കോല്‍ ഏല്‍പ്പിച്ചത് എന്നോര്‍ത്ത് മനസ്തപിക്കുന്നു എന്ന് ശ്രീ രമേശ് ചെന്നിത്തല പറഞ്ഞത് ആത്മാര്‍ഥതമായിത്തന്നെയാണ്.

സൈക്കോസിസിന്റെ അവസ്ഥാന്തരങ്ങളില്‍ നന്നായി അഭിനയിക്കുന്ന സെന്‍കുമാരനെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഒരിക്കല്‍ പരസ്യമായി ഒരു പൊലീസുകാരന്റെ കോളറില്‍ കുത്തിപ്പിടിച്ചപ്പോളാണ് ദ്വന്ദവ്യക്തിത്വം ആദ്യം കേരളം കണ്ടത്.

ഗംഗേ ! എന്ന മനോജ് ഏബ്രഹാമിന്റെ ഒറ്റവിളിയാണ് അന്ന് കേരളപൊലീസിന്റെ മാനം രക്ഷിച്ചത്.??

ഇപ്പോള്‍ ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള ഓട്ടത്തിലാണ് ബഹുമാനപ്പെട്ട മുന്‍ ഡിജിപി അദ്ദ്യേം.

‘മൃദുഭാവെ ദൃഢ കൃത്യേ’ എന്ന സേനയുടെ ആപ്തവാക്യം അദ്ദേഹം നെഞ്ചേറ്റിയത് എങ്ങനെയെന്ന് മലയാളിക്ക് നന്നായി മനസിലായി.

‘മൃദുഭാവം’ ഇഷ്ടമില്ലാത്തവരുടെയെല്ലാം അപ്പനുവിളിക്കുന്നതില്‍ തെളിഞ്ഞുനില്‍ക്കുന്നു;

‘ദൃഢകൃത്യം’ മുസ്ലീം വിരോധമെന്ന വിഷം ചീറ്റലിലൂടെ പ്രകടമാണ്.

പക്ഷേ തെക്കുവടക്ക് എല്ലാ ജില്ലയിലും പോയി കാക്കിയിട്ടവരുടെ സല്യൂട്ട് വാങ്ങിയിട്ടും കെഎസ്ആര്‍ടിസി മുതല്‍ അണ്ടിക്കമ്ബനി വരെ കൊണ്ടു നടന്നിട്ടും സെന്‍കുമാരന്‍ സാറിന് ഇപ്പോഴും പിടികിട്ടാത്ത ഒന്നുണ്ട്.

അത് മലയാളിയുടെ മനസാണ്…
സാര്‍ എത്ര അലറിക്കുരച്ചാലും മലയാളി മാറില്ല…

സര്‍,
ഇത് ഗുരുദേവന്റെ മണ്ണാണ്ണ്, മന്നത്തു പദ്മനാഭന്റെ മണ്ണാണ്ണ്
നൂറു സെന്‍കുമാരന്‍മാര്‍ നൂറ്റാണ്ട് വിചാരിച്ചാലും മലയാളിയുടെ മനസിലെ മതേതരത്വത്തിന് , ജനാധിപത്യ ബോധത്തിന് ഒരു മാറ്റവും വരില്ല…..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week